തെന്നിന്ത്യൻ സൂപ്പർ താരത്തിന് മകളുടെ മനം നിറയ്ക്കും സമ്മാനം.!! അച്ഛന്റെ അഭിമാനം വാനോളം ഉയർത്തി മകൾ.!! | Suriya and Jyotika share video from Costa Rica Travel

Suriya and Jyotika share video from Costa Rica Travel: ദക്ഷിണേന്ത്യയിലെ എക്കാലത്തെയും മികച്ച താരദമ്പതികളുടെ പട്ടികയിൽ ഇടം നേടിയ ജോഡികളാണ് ജ്യോതികയും സൂര്യയും. ഇരുവരും അഭിനയത്തിനൊപ്പം തന്നെ സാമൂഹിക രം​ഗത്തും സജീവ സാന്നിധ്യമാണ്. അഭിനയത്തിലും സോഷ്യൽ മീഡിയയിലും സജീവമായ ദമ്പതികൾ തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കായി പങ്കു വെയ്ക്കാറുണ്ട്. അത്തരത്തിൽ താരദമ്പതികൾ

കോസ്റ്റാറിക്കയിലേ മനോഹരദൃശ്യങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരുന്നു. സൂര്യയും ജോതികയും മകൾ ദിയയും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കാനാണ് കോസ്റ്റാറിക്കയിലേക്ക് പോയത്. മകൾ ദിയയാണ് ഈ വീഡിയോയെല്ലാം എഡിറ്റ് ചെയ്തത്. താരദമ്പതികൾ കാപ്പിത്തോട്ടങ്ങൾ സന്ദർശിക്കുന്നതിൻറെയും റിവർ റാഫ്റ്റിങ് ചെയ്യുന്നതിൻറെയുമെല്ലാം വീഡിയോയിൽ കണാം. സിനിമയുടെ തിരക്കുകൾക്കിടയിലും സൂര്യ തന്റെ

surya jyothika

അഗാരം ഫൗണ്ടേഷനിലൂടെ നിരവധി കുട്ടികൾക്കാണ് വിദ്യാഭ്യാസത്തിന് അവസരം നൽകുന്നുണ്ട്. കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി താരം നടത്തുന്ന എൻജിഒ ഫൗണ്ടേഷനായ അഗാരത്തിലൂടെ മൂവായിരത്തിലധികം കുട്ടികൾക്ക് ഇതിനോടകം തന്നെ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ച് കഴിഞ്ഞിട്ടുണ്ട്. ഇവിടെ പഠിച്ച 54 കുട്ടികൾ ഡോക്ടർമാരായി. 1169 എൻജിനീയർമാരും ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. അഗാരത്തിൽ പഠിച്ചിറങ്ങിയ ആദ്യതലമുറയിലെ കുട്ടികളിൽ 90 ശതമാനം പേരും ബിരുദധാരികളാണ് ഇന്ന്. മാതാപിതാക്കൾ നഷ്ടപ്പെട്ടതു മൂലം ഉപരിപഠനത്തിന് വഴിയടഞ്ഞ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം

നേടാൻ അഗാരം ഫൗണ്ടേഷൻ വഴി സൂര്യ സഹായിക്കുന്നുണ്ട്. ആ അച്ഛന്റെ അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് മകൾ ദിയ. പത്താം ക്ലാസ്സിൽ ഉയർന്ന മാർക്കാണ് ദിയ വാങ്ങിയിരിക്കുന്നത്. മാതൃഭാഷയായ തമിഴിന് 95, ഗണിത ശാസ്ത്രത്തിന് 100, ശാസ്ത്രത്തിന് 98, ഇംഗ്ലിഷിന് 99, സാമൂഹിക ശാസ്ത്രത്തിന് 95 എന്നിങ്ങനെ മികച്ച മാർക്കുകൾ വാങ്ങി കൊണ്ടാണ് ദിയ പത്താംക്ലാസ് വിജയിച്ചത്. മകളുടെ വിജയത്തിൽ ആഹ്ളാദിക്കുന്നതോടൊപ്പം തന്റെ ഫൗണ്ടേഷനിലെ കുട്ടികളുടെ പത്താംക്ലാസ് വിജയത്തിലും കുടുംബം ഏറെ ആഹ്ളാദിക്കുന്നുണ്ട്.