കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിച്ച് സൂര്യയും ജ്യോതികയും.!! ദീപാവലി ദിനത്തിൽ ഇഷ്ട താരജോഡി ഒന്നിച്ചെത്തി |Suriya Jyotika Deepavali Celebration

Suriya Jyotika Deepavali Celebration: സിനിമയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഇഷ്ടപ്പെട്ട താര ജോഡിയാണ് സൂര്യയും ജ്യോതികയും. നിരവധി താരവിവാഹങ്ങളും പ്രണയങ്ങളും സിനിമ ലോകത്തുണ്ടെങ്കിലും എന്നും മാതൃകാപരമായ ജീവിതം നയിക്കുന്ന ഇരുവരും പ്രേക്ഷകർക്ക് ഒരു അത്ഭുതം തന്നെയാണ്. പ്രണയ ജോടിയായി

തിളങ്ങിയ ഇരുവരും ജീവിതത്തിലും അത് അക്ഷരം തെറ്റാതെ അനുകരിച്ചു കൊണ്ടിരിക്കുകയാണ്. ഒന്നിച്ച് പ്രത്യക്ഷപ്പെടുന്ന വേദികളിൽ പോലും പരസ്പരം അഭിസംബോധന ചെയ്‌തും പ്രശംസിച്ചും ആണ് ഇരുവരും സംസാരിക്കാറുള്ളത്. ഒരിക്കൽ ജ്യോതികയോട് തൻറെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണെന്ന്

ചോദിച്ചപ്പോൾ തന്റെ ഭർത്താവ് തന്നെ സന്തോഷമായി വെക്കുന്നു എന്നാണ് ജ്യോതിക മറുപടി പറഞ്ഞത്. വർഷങ്ങൾക്കിപ്പുറവും ജ്യോതികയുടെ ഈ വാക്കുകൾ സോഷ്യൽമീഡിയയിൽ നിറഞ്ഞ് നിൽക്കാറുണ്ട്. അടുത്തിടെ ഫിലിം ഫെയർ അവാർഡ് വാങ്ങാൻ എത്തിയ ഇരുവരും പരസ്പരം അവാർഡ് വാങ്ങുന്ന ചിത്രങ്ങൾ

ഫോണിൽ പകർത്തിയത് സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് തന്നെ വൈറലായി മാറിയിരുന്നു. ഇപ്പോൾ ദീപാവലി ദിനത്തിൽ ഇരുവരും ഒന്നിച്ചെത്തി തങ്ങളുടെ പ്രിയപ്പെട്ട ആരാധകർക്ക് ദീപാവലി ആശംസകൾ അറിയിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്