പൊങ്കൽ പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷിച്ച് സൂര്യയും ജ്യോതികയും: ചിത്രം പങ്കുവച്ച് കാർത്തി.

കേരളീയർക്കു ഓണം പോലെ തമിഴ്‌നാട്ടുകാരുടെ വിളവെടുപ്പ് ഉത്സവം ആണ് പൊങ്കൽ. പൊങ്കൽ നാല് ദിവസം ആയാണ് ആഘോഷിക്കുന്നത്. തൈമാസത്തിന്റെ തുടക്കത്തിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാരും ആഘോഷിക്കുന്ന ഒരു ഉത്സവം ആണ് പൊങ്കൽ. ജനുവരി 14 മുതൽ 17 വരെ ആണ് ഈ വർഷം പൊങ്കൽ ആഘോഷിക്കുന്നത്. തമിഴ് സിനിമ താരങ്ങളും പൊങ്കൽ ആഘോഷിക്കുകയാണ്. പലരും പൊങ്കൽ ആഘോഷ ചിത്രങ്ങൾ സോഷ്യൽ

മീഡിയയിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. നമ്മുടെ പ്രിയ താരദമ്പതികൾ ആയ സൂര്യയും ജ്യോതികയും പൊങ്കൽ ആഘോഷിക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചാണ് ജോതിക എത്തിയിരിക്കുന്നത്. ബോംബയിൽ നിന്നും വന്നു തമിഴിൽ എല്ലാവരുടെയും മനസ്സ് കവർന്ന ജ്യോതിക പിന്നീട് തമിഴ്നാടിന്റെ മരുമകൾ ആവുക ആയിരുന്നു. ഇരുവരും ചേർന്നു അഭിനയിച്ച മിക്ക സിനിമകളും സൂപ്പർ ഹിറ്റ്‌ ആയിരുന്നു. തമിഴ് സിനിമ ലോകത്തെ പ്രിയ താരദമ്പതിമാരാണ് ഇവർ. ജ്യോതികയുടെ

സിനിമയിലേക്കുള്ള തിരിച്ചുവരവിന് പിന്നിൽ സൂര്യയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. എപ്പോഴും സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന ദമ്പതിമാരാണ് ജോയും സൂര്യയും. ഇവർക്കു രണ്ടു മക്കൾ ആണുള്ളത്. തമിഴ് സിനിമ ലോകത്തെ മികച്ച താര കുടുംബങ്ങളിൽ ഒന്നാണ് ഇവരുടേത്. സൂര്യയുടെയും കാർത്തിയുടെയും അച്ഛൻ ആയ ശിവകുമാർ ഉൾപ്പടെ എല്ലാരും മികച്ച നടന്മാരാണ്. എല്ലാ വിശേഷ അവസരങ്ങളിലും ഇവർ കുടുംബമായി ഒത്തു കൂടുന്ന

ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്. കാർത്തിയും തന്റെ പ്രിയ സഹോദരന്റെ കൂടെ പൊങ്കൽ ആഘോഷിക്കുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.പരുത്തിവീരൻ എന്ന സിനിമയിലൂടെ തമിഴ് സിനിമ ലോകത്തിലേക്കു കടന്നു വന്ന കാർത്തി സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. രജനി കാർത്തി ദമ്പതികൾക്കും രണ്ടു മക്കൾ ആണുള്ളത്. സൂര്യ, കാർത്തി ഇവർക്കു ബ്രിന്ദ എന്ന ഒരു സഹോദരി കൂടി ഉണ്ട് ഇവരുടെ കുടുംബ വാർത്തകൾക്കായി എപ്പോഴും എല്ലാരും കാതോർത്തിരിക്കാറുണ്ട്.

Rate this post