ആരാധകരെ കാണാൻ സൂര്യ കൊച്ചിയിൽ എത്തിയപ്പോൾ.!! ആർപ്പു വിളിച്ച് ആരാധകർ.!! പൂച്ചെണ്ടുമായി ഓടിയെത്തിയ ആരാധികയെ കെട്ടിപ്പിടിച്ച് സൂര്യ!!!
സൗത്ത് ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള സൂപ്പർ താരമാണ് സൂര്യ. സൂര്യ സിനിമകളുടെ റിലീസ് തമിഴ്നാട്ടിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും ആഘോഷം ആക്കാറുണ്ട് ആരാധകർ. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ ഒരുപോലെ സ്നേഹിക്കുന്ന താരം കൂടിയാണ് സൂര്യ. മലയാളികൾക്ക് തങ്ങളുടെ സ്വന്തം സൂപ്പർസ്റ്റാറുകൾക്കൊപ്പം തന്നെ പ്രിയപ്പെട്ട നടനാണ് സൂര്യ. തൻറെ കേരളത്തിലെ ആരാധകരെ കാണാൻ ഇടയ്ക്കിടെ കേരളത്തിൽ എത്താനും താരം
സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിതാ തൻറെ ആരാധകരെ കാണാൻ കൊച്ചിയിൽ എത്തിയ സൂര്യയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏതർക്കും തുനിന്‍ന്തവന്‍ എന്ന് തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ റിലീസിന് അനുബന്ധിച്ചാണ് താരം ആരാധകരെ കാണാൻ കൊച്ചിയിലെത്തിയത്. സൂര്യയ്ക്കൊപ്പം തമിഴ് നടൻ സൂരിയുമുണ്ടായിരുന്നു. വാദ്യ മേളങ്ങളുടെ അകമ്പടിയോടു കൂടിയുള്ള വൻ സ്വീകരണമാണ് ആരാധകർ സൂര്യക്കായി കൊച്ചിയിൽ ഒരുക്കിയിരുന്നത്.
നൂറുകണക്കിന് ആരാധകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തെ കാണാൻ തടിച്ചുകൂടിയത്. സ്വീകരണ ചടങ്ങിനിടയിൽ സൂര്യയ്ക്ക് പൂച്ചെണ്ട് നൽകാനായി എത്തിയ ഒരു ആരാധിക താരത്തിന്റെ കാൽ തൊട്ടു വന്ദിക്കാൻ തുടങ്ങിയത് തികച്ചും അപ്രതീക്ഷിതമായിരുന്നു. എന്നാൽ തന്റെ കാലിൽ തൊടാൻ തുടങ്ങിയ പെൺകുട്ടിയെ പിടിച്ചെഴുന്നേൽപ്പിച്ച് കെട്ടിപ്പിടിച്ച് തോളത്ത് തട്ടിയതിനു ശേഷമാണ് താരം മടക്കി അയച്ചത്. ജയ് ഭീമിനു ശേഷം സൂര്യ നായകനാകുന്ന ചിത്രമാണ്
ഏതര്‍ക്കും തുനിന്‍ന്തവന്‍. പാണ്ടിരാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാസ്സ് ആക്ഷൻ ത്രില്ലർ ചിത്രമായ ഏതർക്കും തുനിന്തവനിൽ പ്രിയങ്ക മോഹനനാണ് നായിക. സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി പോരാടുന്ന ഒരു ചെറുപ്പക്കാരനായ ആണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. ഡി ഇമ്മാനാണ് ചിത്രത്തിലെ സംഗീത സംവിധാനം.