ദേവിയായി സ്വാസിക…നാരീപൂജയിൽ പങ്കാളിയായതിന്റെ ചിത്രങ്ങളും വീഡിയോയും വൈറൽ…..താരത്തിന്റെ പുതിയ വിശേഷം കണ്ട് സന്തോഷത്തോടെ ആരാധകരും |Swasika’s Naari Pooja at Bhramarambika Temple

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടി സ്വാസിക വിജയ്. വേറിട്ട അഭിനയശൈലി കൊണ്ടും അവതരണമികവ് കൊണ്ടും പ്രേക്ഷകർക്കിടയിൽ തന്റേതായ ഇടം കണ്ടെത്തിയ സ്വാസികക്ക് സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരുമുണ്ട്. ടെലിവിഷൻ പരമ്പരകളിൽ നായികാവേഷത്തിൽ തിളങ്ങിയ സ്വാസിക സിനിമയിലും തന്റെ മികവ് തെളിയിച്ചു. ടിവി ഷോകളുടെ അവതാരകയായും താരം എത്താറുണ്ട്. യൂടൂബ് ചാനലുമായി സജീവമായ

സ്വാസിക തന്റെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറാണ് പതിവ്. ഇപ്പോഴിതാ സ്വാസികയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മുഹൂർത്തവും അതിന്റെ വിശേഷങ്ങളുമാണ് സോഷ്യൽ മീഡിയ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. താരം ഭാഗമായ നാരീപൂജയാണ് ഇപ്പോൾ ആരാധകരെ ആകർഷിച്ചിരിക്കുന്ന വാർത്ത. ശ്രി ഭ്രമരാംഭിക ക്ഷേത്രത്തിലെ നാരീപൂജ ചടങ്ങിന്റെ ഭാഗമായി ദേവിയായി എത്തുകയായിരുന്നു സ്വാസിക.

ദേവിയുടെ വേഷത്തിൽ താരത്തെ കാണാൻ വലിയ ഐശ്വര്യമെന്നാണ് പലരും കമ്മന്റ് ചെയ്തത്. ദേവിയായി സർവ്വാഭരണ വിഭൂഷിതയായ്‌ തിളങ്ങിയ സ്വാസികയുടെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. വിഷ്ണുമായ സ്വാമി പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ സ്വാസികയെ ദേവിയായി കണ്ട് ഏവരും പൂജകൾ നടത്തി. തന്റെ ജീവിതത്തിലെ ഏറ്റവും പവിത്രമായ ചടങ്ങാണ് നടന്നതെന്നാണ് പൂജകൾക്ക് ശേഷം താരം തന്നെ മനസ് തുറന്നത്.

ഒരു കലാകാരി എന്ന നിലയിൽ തനിക്ക് ലഭിച്ച അനുഗ്രഹമായിരുന്നു സ്ക്രീനിലും ഫോട്ടോഷൂട്ടിലും ദേവിയുടെ വേഷം മുന്നേ ധരിച്ചത്. ഇന്ന് ക്ഷേത്രനടയിൽ ദേവിയായി പൂജക്ക് പാത്രമാകുമ്പോൾ അത് ദൈവം തന്ന അനുഗ്രഹം. സ്വാസിക മുന്നേ ചെയ്ത സൂപ്പർഹിറ്റ് സീരിയലാണ് സീത. സീത പരമ്പര അവസാനിച്ചതിന് ശേഷവും ആ കഥാപാത്രത്തിന്റെ പേരിലാണ് താരം പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെട്ടിരുന്നത്. ഇപ്പോൾ സീത പരമ്പരയുടെ രണ്ടാം ഭാഗം ‘സീതപ്പെണ്ണ്’ എന്ന പേരിൽ വീണ്ടും പ്രക്ഷേപണം ആരംഭിച്ചിട്ടുണ്ട്. നടൻ ഷാനവാസ് തന്നെയാണ് സീതപ്പെണ്ണിലും സ്വാസികയുടെ നായകനാകുന്നത്.|Swasika’s Naari Pooja at Bhramarambika Temple

Rate this post