അവൽ കൊണ്ടൊരു സൂപ്പർ നാലുമണി പലഹാരം 😍😋 എണ്ണയിൽ വറുക്കേണ്ട, പൊരിക്കേണ്ട..5 മിനിറ്റിൽ റെഡി ആക്കാം.👌👌

വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ ഒരു സ്നാക്ക് തയ്യാറാക്കിയാലോ.. പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം മധുരമുള്ള ഈ പലഹാരം. അവലും വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകളും മാത്രം മതി റെഡി ആക്കി എടുക്കാൻ. വളരെ ഹെൽത്തി ആയ പലഹാരം കുട്ടികൾക്കൊക്കെ തീർച്ചയായും ഇഷ്ടപ്പെടും. എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം.

ഒരു പാൻ ചൂടായി വരുമ്പോൾ 2 കപ്പ് അവൽ ഇട്ടു കൊടുക്കാം. വെള്ള അവലോ ബ്രൗൺ അവലോ ഏതു വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. കപ്പലണ്ടി വറുക്കാത്തതാണ് ഉപയോഗിക്കുന്നതെങ്കിൽ ഇതോടൊപ്പം ചേർക്കാം. രണ്ടും കൂടി കുറഞ്ഞ തീയിൽ നന്നായി ചൂടാക്കി എടുക്കാം. ചൂടാറിയ ശേഷം മിക്സി ജാറിൽ പൊടിച്ചെടുക്കാം.

ഇത് ഒരു ബൗളിലേക്ക് മാറ്റിവെക്കാം. ഇനി ആവശ്യമുള്ളത് ശർക്കരയാണ്. ശർക്കരപാനി തയ്യാറക്കിയോ ചീകിയിട്ടോ പിടിച്ചോ ചേർക്കാം. 3 സ്പൂൺ നെയ്യ് കൂടി ചേർത്ത് നന്നായി കുഴച്ചെടുക്കാം. ഉരുളകളാക്കി ഇഷ്ടമുള്ള ഷേപ്പിൽ റെഡി ആക്കി എടുക്കാം. എങ്ങനെയാണ് തയ്യാറക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഇ റെസിപ്പി നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.