പഴുത്ത പഴം 2 എണ്ണം ഉണ്ടോ.? എങ്കിൽ പാത്രം കാലിയാകുന്ന വഴി കാണില്ല 😋😋 വെറും 5 മിനിറ്റിൽ റെഡി ആക്കാം 👌👌 |tasty Banana cutlet recipe

  • നേന്ത്രപ്പഴം – 2 എണ്ണം
  • നെയ്യ് – 2 സ്പൂൺ
  • പഞ്ചസാര – 2 സ്പൂൺ
  • ഏലക്കായ പൊടിച്ചത് – കാൽ സ്പൂൺ
  • റസ്‌ക് പൊടി

അടിപൊളി ടേസ്റ്റിൽ എളുപ്പത്തിൽ ഒരു നാലുമണി പലഹാരം തയ്യാറാക്കിയാലോ. അതിനായി നന്നായി പഴുത്ത നേന്ത്രപ്പഴം 2 എണ്ണം എടുക്കാം. ഇത് കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കണം. അധികം കനം കുറക്കേണ്ട. ഒരു പാൻ ചൂടായി വരുമ്പോൾ 2 സ്പൂൺ നെയ്യ് ഒഴിച്ച് കൊടുത്ത് അരിഞ്ഞു വെച്ചിരിക്കുന്ന പഴം അതിലേക്കിട്ട് ചൂടാക്കിയെടുക്കാം. നല്ലപോലെ ഉടഞ്ഞു വരുമ്പോൾ അതിലേക്ക് ചിരകി

Banana cutlet recipe

വെച്ചിരിക്കുന്ന തേങ്ങയും കാൽ സ്പൂൺ ഏലക്കായ പൊടിയും ചേർക്കാം. 2 സ്പൂൺ പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. പഴത്തിന്റെ മധുരത്തിനനുസരിച്ചു വേണം പഞ്ചസാര ചേർക്കാൻ. നന്നായി ഉടഞ്ഞു വരുമ്പോൾ തീ ഓഫ് ചെയ്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവെക്കാം. ചൂടാറി വരുമ്പോൾ അതിലേക്ക് അൽപ്പം റെസ്ക് പൊടിച്ചത് കൂടി ചേർത്ത് കുഴച്ചെടുക്കാം.

ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Minnuz Tasty Kitchen tasty Banana cutlet recipe Malayalam