പച്ച ആപ്പിൾ ഇതുപോലെ എണ്ണയിലേക്ക് ഒന്നിടൂ 😍😍 ആരും ഒന്ന് അമ്പരക്കും😳👌

ഓണത്തിന് സദ്യ വിളമ്പുമ്പോൾ കറികളെ പോലെ തന്നെ പ്രധാനമാണല്ലോ തൊട്ടു കൂട്ടാൻ അരികിലൊരു അച്ചാർ. സാധാരണ എപ്പോഴും അത് മാങ്ങയോ നാരങ്ങയോ ആണ് ആകാറുള്ളത്. എന്നാൽ ഈ തവണ ഓണത്തിന് പുതുയമയുള്ള ഒരു ടേസ്റ്റി ആപ്പിൾ അച്ചാർ ആയാലോ. വളരെ എളുപ്പത്തിൽ കിടിലൻ രുചിയിൽ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം.

ഇതിനായി നമ്മൾ ഗ്രീൻ ആപ്പിൾ ആണ് ഇവിടെ ഉപയോഗിക്കുന്നത്. കഴുകി വൃത്തിയാക്കിയ ചെറിയ 6 ആപ്പിളാണ് എടുക്കേണ്ടത്. ശേഷം ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞു വെക്കാം. പാൻ ചൂടായി വരുമ്പോൾ അൽപ്പം എന്ന ഒഴിച്ച് ആപ്പിൾ അതിലിട്ട് നന്നായൊന്ന് ചൂടാക്കിയെടുക്കണം. ഇതിലുള്ള വെള്ളമെല്ലാം വാർന്നു പോയ ശേഷം ആപ്പിൾ കോരി മാറ്റിവെക്കാം.

അതെ പാനിൽ തന്നെ അൽപ്പം കടുക് പൊട്ടിക്കാം. പൊട്ടി വരുമ്പോൾ 2 പച്ചമുളക്, 10 അല്ലി വെളുത്തുള്ളി നെടുകെ മുറിച്ചത്, ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കണം. അതിലേക്ക് അൽപ്പം മഞ്ഞൾപൊടിയും മുളകുപൊടിയും കായം പൊടിയും അൽപ്പം വിനാഗിരിയും ചേർക്കണം. നന്നായി ഇളക്കി ഒരു ചെറിയ തിള വന്നശേഷം ആപ്പിൾ കൂടി ചേർത്ത് അച്ചാർ റെഡി ആക്കിയെടുക്കാം.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഒരു തവണ ഇതൊന്ന് ട്രൈ ചെയ്തു നോക്കണേ.. അടിപൊളി ടേസ്റ്റാ..വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.