നല്ല നാടൻ മൊരിഞ്ഞ ഉഴുന്നുവട..😋😋 കൂടെ കിടിലൻ ചമ്മന്തിയും… അടിപൊളിയാ👌👌

മഴ ഇങ്ങനെ തകർത്തു പെയ്യുമ്പോൾ ചൂടുള്ള കട്ടൻ ചായക്കൊപ്പം നല്ല ചൂട് വട കഴിച്ചാലോ.. പുറമെ നല്ല മൊരി മൊരിഞ്ഞിരിക്കുന്ന ഉള്ളിൽ നല്ല സോഫ്റ്റ് ആയ സൂപർ ഉഴുന്ന് വാട എല്ലാവര്ക്കും ഇഷ്ട്ടമാണല്ലേ.. ചായക്കടയിൽ നിന്നും വാങ്ങുന്ന സൂപർ ഉഴുന്നുവട നമുക്കും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി.. ചൂട് കട്ടനൊപ്പം കഴിയ്ക്കാൻ ഇതാ അടിപൊളി ഉഴുന്നുവട. കൂടെ കിടിലൻ ചമ്മന്തിയും.

മൂന്നു മണിക്കൂർ ഉഴുന്ന് കഴിയുകി വൃത്തിയാക്കി വെള്ളത്തിൽ കുതിർത്തു ഫ്രിഡ്ജിൽ വെക്കാം. കുതിർത്തി വെച്ച വെള്ളം തന്നെ ഉപയോഗിച്ചു മിക്സിയിൽ അൽപ്പം തരിയോട് കൂടി അടിച്ചെടുക്കാം. വെള്ളം അധികമാകാതെ സൂക്ഷിക്കണo. വെള്ളത്തിലിട്ടാൽ മാവ് പൊന്തിക്കിടക്കുന്നെങ്കിൽ അറവു കൃത്യമായെന്നു പറയാം.

അതിലേക്കു അൽപ്പം റവയും ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കണം. ഇതു മൂന്നു മണിക്കൂർ മാറ്റിവെക്കണം. ശേഷം അൽപ്പം ചെറിയ ഉള്ളിയും, കുരുമുളക് ചതച്ചതും, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം.ശേഷം കൈ വെള്ളത്തിൽ മുക്കി ഉരുളകളാക്കി ചൂടായി വരുന്ന എണ്ണയിലേക്കിട്ടു കൊടുത്തു വറുത്തു കോരിയെടുക്കാം. ചമ്മന്തിക്കൊപ്പം നല്ല ടേസ്റ്റാ..


ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Jaya’s Recipes – malayalam cooking channel ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.