വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ 😋😋 കിടിലൻ ഇരുമ്പൻ പുളി അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ 👌👌| tasty irumbhan puli achar recipe

tasty irumbhan puli achar recipe malayalam : സാധാരണയായി തൊടികളിലും മറ്റും കാണുന്ന മരമാണ് ഇരുമ്പൻപുളി. ഇരുമ്പൻപുളി കൊണ്ട് വളരെ സ്വാദിഷ്ടമായ ഒരു അച്ചാർ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. എത്രനാൾ വേണമെങ്കിലും അച്ചാർ കേടുകൂടാതെ ഇരിക്കുന്ന ഒരു റെസിപ്പി ആണിത്. അച്ചാറിനു വേണ്ടി ആദ്യമായി ആവശ്യമുള്ളത്രയും ഇരുമ്പന്പുളി നല്ല രീതിയിൽ കഴുകി വെള്ളം എല്ലാം കളഞ്ഞു മാറ്റിവയ്ക്കുക.

ശേഷം പുളിയുടെ മുകൾഭാഗം കട്ട് ചെയ്തു കളഞ്ഞ് നീളമുള്ള കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. മുറിച്ചെടുക്കുമ്പോൾ കട്ടിയുള്ള കഷ്ണങ്ങളായി മുറിച്ച് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പുളി പെട്ടെന്ന് വെന്ത് ഉടഞ്ഞ് പോകും. അരിഞ്ഞെടുത്ത പുളിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് പൊടി, ഒരു ടീസ്പൂൺ മുളകുപൊടിയും ഇട്ട് നന്നായി മിക്സ് ചെയ്ത് യോജിപ്പിക്കുക. ശേഷം ഇത് വെയിലത്ത് വച്ച് ഒന്ന്

Bilimbi Pickle Recipe

ഉണക്കിയെടുക്കുക. ശേഷം ഒരു പാനിൽ കുറച്ചു നല്ലെണ്ണ ഒഴിച്ച് എണ്ണ ചൂടായി കഴിഞ്ഞാൽ ഒരു ടീസ്പൂൺ കടുക് ഇട്ടു പൊട്ടിക്കുക. ശേഷം കാൽ ടീസ്പൂൺ ഉലുവയും കൂടി ഇട്ട് ഒന്നുകൂടി പൊട്ടിച്ചെടുക്കുക. അടുത്തതായി ഇതിലേക്ക് 2 ടേബിൾ സ്പൂൺ ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും അരിഞ്ഞത് ഇട്ടു കൊടുത്തു നന്നായി വഴറ്റി എടുത്തതിനുശേഷം 1/2 tsp മഞ്ഞൾ പൊടി, 2 tbsp കാശ്മീരി ചില്ലി പൗഡർ

ചേർത്തിളക്കുക. ശേഷം ഇതിലേക്ക് 1/4 tsp ഉലുവാപ്പൊടി, അര കപ്പ് വെള്ളം ഒഴിച്ച് തിളപ്പിച്ച് നേരത്തെ മാറ്റിവച്ചിരുന്ന പുളിയും കൂടി ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Cooking at Mayflower ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post