Tasty Kunjappam Recipe : എല്ലാദിവസവും രാവിലെ ദോശയും ഇഡ്ഡലിയും സ്ഥിരമായി കഴിച്ചു മടുത്തവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ വളരെ കുറഞ്ഞ ചേരുവകൾ ഉപയോഗപ്പെടുത്തി കുറച്ചു വ്യത്യസ്തമായി തയ്യാറാക്കി എടുക്കാവുന്ന ഒരു രുചികരമായ പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
- പച്ചരി -2 കപ്പ്
- തേങ്ങ – 1 കപ്പ്
- ചോറ് – 1 കപ്പ്
- പഞ്ചസാര -2 ടേബിൾ സ്പൂൺ
- യീസ്റ്റ് -1 പിഞ്ച്
- വെള്ളം – ആവശ്യത്തിന്
ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകിയെടുത്ത് കുറഞ്ഞത് അഞ്ചു മണിക്കൂർ നേരമെങ്കിലും വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കുക. ശേഷം അരിയിൽ നിന്നുമുള്ള വെള്ളം പൂർണമായും കളഞ്ഞതിനുശേഷം മിക്സിയുടെ ജാറിലേക്ക് ഇടുക. അതോടൊപ്പം എടുത്തുവെച്ച തേങ്ങയും, ചോറും, യീസ്റ്റും, പഞ്ചസാരയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ഒട്ടും തരികളില്ലാത്ത രീതിയിൽ അരച്ചെടുക്കണം. അരച്ചെടുത്ത മാവിലേക്ക് ആവശ്യമെങ്കിൽ അല്പം കൂടി വെള്ളം ഒഴിച്ചു കൊടുക്കാവുന്നതാണ്. അതുപോലെ മാവരയ്ക്കുമ്പോൾ ഒരു
ടേബിൾ സ്പൂൺ എണ്ണ കൂടി ഒഴിച്ചുകൊടുക്കുകയാണെങ്കിൽ മാവ് കൂടുതൽ സോഫ്റ്റ് ആയി അരഞ്ഞു കിട്ടുന്നതാണ്. അരച്ചെടുത്ത മാവിലേക്ക് ആവശ്യത്തിന് ഉപ്പു കൂടി ചേർത്ത് മിക്സ് ചെയ്ത് എടുക്കാം. മാവിൽ യീസ്റ്റ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ പെട്ടെന്ന് ഫെർമെന്റ് ആയി കിട്ടും. ശേഷം ഉണ്ണിയപ്പ ചട്ടി അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിൽ അല്പം എണ്ണ തടവി കൊടുക്കുക. തയ്യാറാക്കി വെച്ച മാവിൽ നിന്നും ഓരോ ചെറിയ കരണ്ടിയളവിൽ മാവ് അതിലേക്ക് ഒഴിച്ച് കുറച്ചുനേരം അടച്ചു വെച്ച് വേവിച്ച ശേഷം എടുക്കുകയാണെങ്കിൽ നല്ല രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Tasty Kunjappam Recipe Credit : Shamys Curry World