ഇഡ്ഡലി പാത്രത്തിൽ ഒരു കവർ പാൽ കൊണ്ടുള്ള ഈ സൂത്രം ഒന്ന് ചെയ്തുനോക്കു 😋👌

ഒരു കവർ പാലുകൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി പുഡിങ് റെസിപ്പിയാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാം ഈ കിടിലൻ വിഭവം എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു പാക്കറ്റ് പാൽ വെള്ളം ഒന്നും ചേർക്കാതെ നന്നായി തിളപ്പിച്ചെടുക്കാം. ഇത് ചൂടാറാനായി മാറ്റിവെക്കാം. മിക്സിയുടെ ജാറിൽ 3 കോഴിമുട്ടയും ചെറിയ ഒരു കപ്പ് പഞ്ചസാര കൂടി ചേർക്കാം.

ഇത് നല്ലപോലെ അടിച്ചെടുക്കാം. ഒരു നുള്ള് ഏലക്ക പൊടിയോ അല്ലെങ്കിൽ വാനില എസ്സെൻസോ ചേർക്കാവുന്നതാണ്. ഇതിലേക്ക് തിളപ്പിച്ച് വെച്ചിരിക്കുന്ന പാൽ അരിച്ചു ചേർത്ത് ഒന്ന് കൂടി മിക്സിയിൽ അടിച്ചെടുക്കണം. ഇത് സെറ്റ് ചെയ്യാനായി കേക്ക് ട്ടിന്നോ കുട്ടികളുടെ ചോറ്റുപാത്രമോ ഉപയോഗിക്കാവുന്നതാണ്. അൽപ്പം നെയ്യ് തടവിയ ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന ബാറ്റെർ ഒഴിച്ച് കൊടുക്കാം.

ഇത് ഇഡ്ഡലിത്തട്ടിലാണ് ആവികയറ്റി എടുക്കുന്നത്. ഇഡ്ഡലി പാത്രത്തിൽ വെള്ളം ഒഴിച്ച് ബാറ്റെർ മൂടി വെച്ചുകൊടുക്കാം. നല്ലപോലെ ആവി വന്ന ശേഷം തീ കുറച്ച് വെറും 5 മിനിറ്റുള്ളിൽ റെഡി ആയി വെന്തു കിട്ടും. ചൂടാറിയ ശേഷം ടിന്നിൽ നിന്നും എടുക്കാവുന്നതാണ്. വേണമെങ്കിൽ തണുപ്പിച്ചു കഴിക്കാവുന്നതാണ്. തയ്യാറക്കുന്നത് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.