അടിപൊളി രുചിയിൽ മഷ്‌റൂം പെപ്പെർ മസാല 😋😋 ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാവുന്ന ഒരു കിടിലൻ മസാല കറി 😋👌

 • ചേരുവകൾ :
 • മഷ്‌റൂം – 500 ഗ്രാം
 • സവാള – 2 എണ്ണം
 • തക്കാളി – 2 എണ്ണം
 • ഇഞ്ചിവെളുത്തുള്ളി ചതച്ചത് – 1 വലിയ സ്പൂൺ
 • മഞ്ഞൾ പൊടി – 1/2 ടേബിൾസ്പൂൺ
 • മുഴുവനായിട്ടുള്ള മല്ലി – 2 ടേബിൾസ്പൂൺ
 • കുരുമുളകുപൊടി – 2 ടേബിൾസ്പൂൺ
 • പെരിഞ്ജീരകം – 1 ടേബിൾസ്പൂൺ
 • കറുവപട്ട – ചെറിയ കഷ്ണം
 • ഏലക്ക – 1 എണ്ണം
 • തക്കോലം – 1 എണ്ണം
 • ഗ്രാമ്പു – 4 എണ്ണം
 • ഓയിൽ – 2 ടേബിൾസ്പൂൺ
 • മല്ലിയില – ഒരു കൈപിടി
 • ഉപ്പ് – ആവശ്യത്തിന്ന്

ചോറിനും ചപ്പാത്തിക്കും കൂടെ കഴിക്കാവുന്ന ഒരു കിടിലൻ മസാല കറി. ഇത് തയ്യാറാകാനായി ആദ്യം തന്നെ മുഴവുവനായിട്ടുള്ള മസാലകളെല്ലാം ഒന്ന് ചൂടാക്കി പൊടിച്ചെടുക്കണം. ഇനി ഒരു പാൻ ചൂടായാൽ അതിൽ ഓയിൽ ഒഴിച്ചുകൊടുക്കാം. ഇതിൽ ചെറുതായി മുറിച്ച സവാള ചേർത്ത് ഒന്ന് വഴറ്റാം. ഇതിൽ ഇഞ്ചി – വെളുത്തുള്ളി ചതച്ചതും പിന്നെ മഞ്ഞൾപൊടിയും തക്കാളിയും ചേർത്ത് വഴറ്റാം, ശേഷം പൊടിച്ചുവച്ച മസാല ചേർത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വച്ച് വേവിക്കണം.

ഇതിൽ മുറിച്ച് വച്ച കൂണും ചേർത്ത് ഒന്ന് ഇളകിയോജിപ്പിച്ചതിന്നു ശേഷം അടച്ചുവച്ചു വേവിക്കാം. ഒടുവിൽ മല്ലിയില ചേർത്ത് കൊടുത്ത് വാങ്ങാം. അങ്ങിനെ ടേസ്റ്റിയായ മഷ്‌റൂം പെപ്പെർ മസാല കറി റെഡി. എങ്ങിനെയാണ് ഇത് തയ്യാറാകുന്നത് എന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങൾ വീഡിയോ മുഴുവനായും കണ്ടശേഷം നിങ്ങളും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ ഈ മഷ്‌റൂം പെപ്പെർ മസാല കറി. Video credit: Recipe Malabaricus