റേഷൻ കിറ്റിലെ പച്ചരി വീട്ടിൽ വെറുതെ ഇരിപ്പുണ്ടോ.? എങ്കിൽ ഈ ട്രിക് ഒന്ന് ചെയ്തു നോക്കിയേ 😋👌

പച്ചരി കൊണ്ട് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ ഒരു വിഭവം എളുപ്പത്തിൽ തയ്യാറാക്കി നോക്കിയാലോ. അതിനായി റേഷൻ കടയിലെ കിറ്റിലെ പച്ചരിയോ കടയിൽ നിന്നും വാങ്ങുന്ന പച്ചരിയോ ഏതു വേണമെങ്കിലും എടുക്കാം. ഒരു ഗ്ലാസ് പച്ചരിയും കാൽ ഗ്ലാസ് ഉഴുന്നും നന്നായി കഴുകി വൃത്തിയാക്കിയ ശേഷം 4 മണിക്കൂർ വെള്ളത്തിൽ കുതിർത്തി വെക്കാം.

ശേഷം അൽപ്പം മാത്രം വെള്ളം ചേർത്ത് മിക്സി ജാറിൽ നന്നായി അരച്ചെടുക്കാം. ഇത് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കാം. ഇതിലേക്ക് ഒരു നുള്ള് ചെറിയ ജീരകം, 3 പച്ചമുളക്, ഒരു ചെറിയ കഷ്ണം ഇഞ്ചി എന്നിവ ചെറുതായി അറിഞ്ഞു ചേർക്കാം. ഒരു നുള്ള് ഉപ്പ് കൂടി ചേർത്ത് കൈകൊണ്ട് നന്നായി ഇളക്കി മിക്സ് ചെയ്യാം. ഇൻസ്റ്റന്റ് ആയി അപ്പോൾ തന്നെ ഉണ്ടാകുകയാണെങ്കിൽ മാത്രം അൽപ്പം ബേക്കിംഗ് സോഡ കൂടി ചേർക്കാം.

അല്ലെങ്കിൽ 2 മണിക്കൂർ മാവ് മൂടി വെച്ച ശേഷം ഉണ്ണിയപ്പ ചട്ടിയിൽ എണ്ണ ചൂടായി വരുമ്പോൾ ഉണ്ടാക്കാവുന്നതാണ്. എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഏതായാലും നല്ല അടിപൊളി ടേസ്റ്റ് ആണ് കേട്ടോ.. നാലുമണി ചായക്കൊപ്പം കൊടുത്താൽ കുട്ടികളൊക്കെ കൊതിയോടെ കഴിക്കും. തീർച്ചയായും ഒരു തവണയെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കണം കേട്ടോ.. ഇഷ്ടപ്പെടും.

ഉപകാരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ..നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchenചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.