വെറും 2 മിനിറ്റിൽ ഉരുളക്കിഴങ്ങു കൊണ്ടുള്ള ഈ ട്രിക് ആരും അറിയാതെ പോകല്ലേട്ടാ..😍😋 കിടിലൻ ആണ് 👌👌

ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ അല്ലെ.. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ കാലത്ത് വളരെ ചെലവ് കുറഞ്ഞ രീതിയിൽ എളുപ്പം തയ്യാറാക്കാവുന്ന വെറൈറ്റി ആയ ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കാൻ പോകുന്നത്. കുട്ടികളും മുതിർന്നവരും കൊതിയോടെ കഴിക്കുമെന്നതിൽ സംശയമില്ല.

തയ്യാറക്കുന്നതിനായി അൽപ്പം വലിയ 4 ഉരുളക്കിഴങ്ങുകൾ തൊലി കളഞ്ഞു എടുക്കാം. പച്ചക്കറികൾ അരിയാനെടുക്കുന്ന വെജിറ്റബിൾ ഗ്രേറ്ററിൽ നല്ലപോലെ അരിഞ്ഞെടുക്കുക. ശേഷം മൂന്നുവട്ടം വെള്ളത്തിലിട്ട് കഴുകി വെള്ളം വാർത്തെടുക്കാം. ഉണങ്ങിയ തുണിയിലിട്ട് നല്ല വണ്ണം വെള്ളം കളഞ്ഞെടുക്കാം.

ശേഷം എന്ന ചൂടായി വരുമ്പോൾ അതിലിട്ടു ഫ്രൈ ചെയ്തെടുക്കാം. അതിലേക്ക് ഉപ്പ് ലായിനി അൽപ്പം ചേർത്ത് വറുത്തു കോരിയെടുക്കാം. കപ്പലണ്ടി, കറിവേപ്പില എന്നിവ കൂടി ഫ്രൈ ചെയ്തു ചേർക്കാം. ആവശ്യത്തിന് ഉപ്പ് മുളകുപൊടി എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്ത് ഒന്ന് കഴിച്ചു നോക്കണേ.. ബേക്കറിയിൽ പോലും കിട്ടാത്ത കിടിലൻ ടേസ്റ്റാ..

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post