എന്റെ ഈശ്വരാ.. 😳😳 ഉരുളക്കിഴങ്ങു കൊണ്ടുള്ള ഈ സൂത്രം ഇത്രേം നാൾ ആയിട്ടും അറിഞ്ഞില്ലല്ലോ.? 👌👌

ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ മലയാളികൾ അല്ലെ.. പ്രത്യേകിച്ച് ഈ ലോക്ക് ഡൌൺ കാലത്ത് വളരെ ചെലവ് കുറഞ്ഞ രീതിയിൽ എളുപ്പം തയ്യാറാക്കാവുന്ന വെറൈറ്റി ആയ ഒരു കിടിലൻ റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കാൻ പോകുന്നത്. കുട്ടികളും മുതിർന്നവരും കൊതിയോടെ കഴിക്കുമെന്നതിൽ സംശയമില്ല. അതിനായി വലിയ 3 ഉരുളക്കിഴങ്ങുകൾ പുഴുങ്ങിയ ശേഷം കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക.

ശേഷം മിക്സിയുടെ ജാറിലിട്ട് അടിച്ചെടുക്കാം. ഒട്ടും കട്ടകളില്ലാതെ നല്ല സോഫ്റ്റ് ആയി കിട്ടാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇത് ഒരു ബൗളിലേക്ക് മാറ്റിവെക്കാം. അതിലേക്ക് ചെറിയ കപ്പ് കടലമാവും അതിന്റെ പകുതി അരിപ്പൊടിയും ചേർക്കാം. ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാം. കാൽസ്പൂൺ മഞ്ഞൾപൊടിയും അര സ്പൂൺ കായം പൊടിയും എരുവിനനുസരിച്ച് ഒരു വലിയ സ്പൂൺ മുളകുപൊടി കൂടി ചേർത്ത നന്നായി ഇളക്കം.

ആവശ്യാനുസരണം കുറേശ്ശേ ആയി വെള്ളം ചേർത്ത് ചപ്പാത്തിമാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കാം. സേവനാഴിയിൽ എണ്ണ പുരട്ടി ഈ മാവ് അതിലേക്കിടാം. തിളച്ചവരുന്ന എണ്ണയിലേക്ക് ഇത് ചുറ്റിച്ച് വറുത്തു കോരിയെടുക്കാം. വെളുത്തുള്ളി, കപ്പലണ്ടി, കറിവേപ്പില എന്നിവ കൂടി ഫ്രൈ ചെയ്തു ചേർക്കാം. ആവശ്യത്തിന് ഉപ്പ് മുളകുപൊടി എന്നിവ കൂടി ചേർത്ത് മിക്സ് ചെയ്ത് ഒന്ന് കഴിച്ചു നോക്കണേ.. ബേക്കറിയിൽ പോലും കിട്ടാത്ത കിടിലൻ ടേസ്റ്റാ.

തയ്യാറാക്കുന്നത് വീഡിയോയി വിശദമായി കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ..അടിപൊളി ടേസ്റ്റിൽ ഉരുളകിഴങ്ങ് മിക്സ്ചർ. ഉരുളകിഴങ്ങ് ആണെന്ന് ആരും പറയില്ല. ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്ക് കൂടി ഷെയർ ചെയ്ത് എത്തിക്കാൻ മറക്കല്ലേ.. കൂടുതല്‍ വീഡിയോകള്‍ക്കായിE&E Creationsചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.