വെറും മൂന്നേ മൂന്ന് ചേരുവകൾ 👌😋 തേങ്ങാപാൽ കൊണ്ടൊരു കിടിലൻ പുഡ്ഡിംഗ്..വായിലിട്ടാൽ അലിഞ്ഞിറങ്ങും മധുരം 😋😋

വളരെ എളുപ്പത്തിൽ വെറും മൂന്ന് ചേരുവകൾ മാത്രം ഉപയോഗിച്ച് തയ്യർക്കാവുന്ന ഒരു കിടിലൻ പുഡ്ഡിംഗ് റെസിപ്പിയാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്.. കുട്ടികളെല്ലാം ഇത് കൊതിയോടെ കഴിക്കും. തേങ്ങാ ഇല്ലാത്ത വീടുകൾ ഉണ്ടാവില്ലലോ..തേങ്ങാ പാൽ ഉപയോഗിച്ചാണ് നല്ല സ്വാദിഷ്ടമായ ഈ പുഡ്ഡിംഗ് ഉണ്ടാക്കാൻ പോകുന്നത്.

  • അര ലിറ്റർ
  • പഞ്ചസാര
  • കോൺഫ്‌ളവർ
  • എണ്ണ

അര ലിറ്റർ തേങ്ങാ പാൽ കൊണ്ട് വളരെ എളുപ്പത്തിൽ നല്ല സ്വാദിഷ്ടമായ ഒരു കിടിലൻ പുഡ്ഡിംഗ് തയ്യാറാക്കാം. തേങ്ങാ പാൽ ഒന്നാം പാൽ എടുത്ത ശേഷം നന്നായി തിളപ്പിക്കാം. അതിലേക്ക് കോൺഫ്ളവർ വെള്ളത്തിൽ ചേർത്ത് കലക്കിവെച്ച മിക്സ് ചേർത്തിളക്ക. അര കപ്പ് പഞ്ചസാര കൂടി ചേർത്ത ശേഷം അടിപിടിക്കാതെ നന്നായി തിളപ്പിക്കണം. ഇടക്കിടക്ക് ഇളക്കി കൊടുക്കാൻ ശ്രദ്ധിക്കണം. ചായ പാത്രത്തിലോ പുഡ്ഡിംഗ് സെറ്റ് ചെയ്യുന്ന പത്രത്തിലോ എണ്ണ തടവി വെക്കാം.

ച്ചുടോടുകൂടി തന്നെ പത്രത്തിലേക്കൊഴിച്ച് ചൂട് മാറിയ ശേഷം 2 മണിക്കൂർ ഫ്രിഡ്ജിൽ വെക്കാം. ശേഷം കഴിച്ചു നോക്കൂ.. പഞ്ഞിപോലെ അലിഞ്ഞുപോകും ഈ തേങ്ങാ പൽ പുഡിങ് കഴിച്ചാൽ.. ഒരു തവണ ഒന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും ഇഷ്ടപ്പെടും.ഇഷ്ടപ്പെപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ..കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.