ശർക്കര ഇതുപോലെ തിളച്ച എണ്ണയിലേക്ക് ഇട്ടാൽ കാണു മാജിക് 😋👌

എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ശർക്കര കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ വിഭവം കുട്ടികൾക്കും മുതിർന്നവരാക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം.

  • പുട്ടുപൊടി (അരിപൊടി ) – 3/4 ഗ്ലാസ്
  • മൈദാ – 1 സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • ശർക്കര – ആവശ്യത്തിന്
  • ചെറുപഴം – 2 എണ്ണം
  • സോഡാ പൌഡർ -ഒരു നുള്ള്

പുട്ടുപൊടിയും മൈദയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. അതിലേക്ക് 2 ചെറുപഴം ഉടച്ചു ചേർക്കാം. ഒരു നുള്ള് സോഡാപ്പൊടി കൂടി ഇട്ടു കൊടുക്കാം. ആവശ്യത്തിനുള്ള ശർക്കര പാനി തയ്യാറാക്കി ചൂടോടു കൂടി തന്നെ അരിച്ചൊഴിക്കുക. ആവശ്യമെങ്കിലൽപ്പം വെള്ളം ചേർത്ത് ഇഡ്ഡലിമാവിന്റെ പരുവത്തിൽ മാവ് തയ്യാറാക്കിയെടുക്കാം. അതിലേക്ക് അൽപ്പം ഏലക്ക പൊടി കൂടി ചേർക്കുന്നത് നല്ലതാണ്.

ശേഷം പാൻ ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കിയെടുക്കാം. തയ്യാറാക്കിവെച്ചിരുന്ന മിക്സ് സ്പൂൺ ഉപയോഗിച്ചു കോരിയോഴിക്കാം. ശേഷം മറിച്ചിട്ടും വേവിക്കാം. വറുത്തു കോരിയെടുത്താൽ നല്ല സോഫ്റ്റ് ആയ പലഹാരം റെഡി. തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കൂ..എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. vedio credit : Grandmother Tips