അരിപൊടികൊണ്ട് ഒരു വ്യത്യസ്ത രുചിയുള്ള നാലുമണി പലഹാരം 😋👌 വൈകീട്ടത്തെ ചായകടി ഇനി മാറി ചിന്തിച്ചാലോ 👌👌

 • ചേരുവകൾ :
 • അരിപ്പൊടി – 1 കപ്പ്‌
 • സവാള – 1 ഇടത്തരം
 • പച്ചമുളക് – 4 എണ്ണം
 • ഇഞ്ചി – ചെറിയ കഷ്ണം
 • വെളുത്തുള്ളി – 2 അല്ലി
 • കശുവണ്ടി – 10 എണ്ണം
 • മല്ലിയില – ഒരു പിടി
 • ഉപ്പ് – ആവശ്യത്തിന്
 • വെള്ളം – കുഴക്കാൻ ആവശ്യത്തിന്
 • ഓയിൽ – വറുക്കാൻ ആവശ്യത്തിന്

ആദ്യം തന്നെ പച്ചമുളകും, ഇഞ്ചിയും വെളുത്തുള്ളിയും, കശുവണ്ടിയും ഒന്ന് ചതച്ചെടുക്കണം. ശേഷം ഒരു പാത്രത്തിൽ ചതച്ചെടുത്തതും, സവാളയും, മല്ലിയിലയും, ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് കുഴച്ചെടുക്കാം, ഇത് ചെറിയ ഉരുളകളാക്കി ഓയിലിൽ വറുത്തു കോരാം. നല്ല കരുമുറാ ഉള്ള നാലുമണി പലഹാരം തയ്യാർ.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus