കടയിൽ കിട്ടുന്ന ദോശ മാവിൻറെ കിടിലൻ രുചികൂട്ട് 😍😍 ദോശ ഉണ്ടാക്കാനുള്ള പലർക്കും അറിയാത്ത രഹസ്യം ഇതാണ് 👌👌 |Tasty Soft Dosha Recipe

Tasty Soft Dosha Recipe : നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒന്നാണ് ദോശ. ചെറിയ ചെറിയ പൊടിക്കൈകൾ ഉപയോഗിച്ചു കഴിഞ്ഞാൽ വേറെ ലെവൽ ദോശയും നമുക്ക് തയ്യാറാക്കി എടുക്കാം. എങ്ങനെയാണെന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി ആണ് ഇതിനായി ആവശ്യമുള്ളത്. അതിലേക്ക് ഒരു ടീസ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കാം, ഒരു നുള്ള് ഉലുവ കൂടി ചേർത്ത് വെള്ളം ഒഴിച്ച് രണ്ടു മണിക്കൂർ കുതിരാൻ വയ്ക്കുക.

ഇതെല്ലാം നന്നായി കുതിർന്നതിനുശേഷം വെള്ളം മാത്രം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു മിക്സി യുടെ ജാറിലേക്ക് അരക്കപ്പ് ചോറ്, 3 ചുവന്നുള്ളി, ആവശ്യത്തിന് ഉപ്പ്, അരസ്പൂൺ പഞ്ചസാര, ഒപ്പം തന്നെ കുതിർത്ത് വെച്ചിട്ടുള്ള അരിയും ഉഴുന്നും ഉലുവയും ചേർത്ത് കൊടുക്കുക.അരഞ്ഞു കിട്ടുന്നതിനായി ഒരു ദിവസം പഴക്കമുള്ള തേങ്ങാ വെള്ളം കൂടി ചേർത്ത് കൊടുക്കാം. എന്നിട്ട് ഇത് നന്നായി അരച്ചെടുക്കുക.

അതിനുശേഷം ആറുമണിക്കൂർ അടച്ചുവയ്ക്കുക. ശേഷം തുറന്നു നോക്കുമ്പോൾ മാവു നന്നായി പൊങ്ങി വന്നിട്ടുണ്ടാവും, വീണ്ടും മാവ് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് വീണ്ടും യോജിപ്പിക്കുക. ഇത്രയും ആയി കഴിഞ്ഞാൽ ഒരു ദോശക്കല്ല് വെച്ച് ചൂടാക്കുക. ദോശക്കല്ല് ചൂടാക്കി അതിലേക്ക് മാവ് ഒഴിച്ച് ചെറുതായി പരത്താം. കുമിളകൾ വരുന്നതായി നമുക്ക് കാണാം

വന്നു കഴിയുമ്പോൾ രണ്ട് മിനിറ്റിനുശേഷം നന്നായി അടച്ചു വച്ച് വേവിക്കുക.വളരെ മൃദുവായ ദോശയാണ് ഇങ്ങനെ ഉണ്ടാകുമ്പോൾ കിട്ടുന്നത്. ഈ ഒരു മാവിൽ നിന്ന് 12 ദോശ നമുക്ക് ഉണ്ടാക്കിയെടുക്കാം. ചേർക്കുന്ന ചേരുവയുടെ ഗുണം കൊണ്ട് തന്നെ ഈ ദോശക്ക് ഒരു പ്രത്യേക ടേസ്റ്റും, രുചിയും ആണ് അതുപോലെ വളരെ മൃദുവായ ദോശയും ആണ്.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. credit : sruthis kitchen