ബേക്കറിയിൽ കിട്ടുന്ന ടീ റസ്ക് ഇനി വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം 😋👌 ബേക്കറി രുചിയിൽ അടിപൊളി ടീ റസ്ക് 👌👌

ബേക്കറിയിൽ കിട്ടുന്ന ടീ റസ്ക് ഇനി നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. റെസിപ്പീയുടെ ചേരുവകളും പാചക രീതിയും എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ..
- മുട്ട – 2 എണ്ണം
- പഞ്ചസാര – 1/2 കപ്പ്
- വാനില എസ്സെൻസ് – 1 ടീസ്പൂൺ
- വിനാഗിരി – 1ടീസ്പൂൺ
- എണ്ണ – 1/2 കപ്പ്
- മൈദ – 1കപ്പ് + 1 ടേബിൾസ്പൂൺ
- ബേക്കിംഗ് പൗഡർ – 1ടീസ്പൂൺ
- ടൂട്ടി ഫ്രുട്ടി – 2 ടേബിൾസ്പൂൺ
ഒരു ബൗളിൽ മുട്ട , പഞ്ചസാര ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കുക, ഇതിലേക്ക് വാനില എസ്സെൻസ്, വിനാഗിരി, എണ്ണ എന്നിവ ചേർത്ത് വീണ്ടും മിക്സ് ചെയ്യുക . ഒരു അരിപ്പ വെച്ച് അതിലേക്ക് മൈദ, ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് അരിച്ചെടുക്കുക . ഇത് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇതിലേക്ക് ടൂട്ടി ഫ്രൂട്ടി ചേർത്ത് ഒരു ട്രേയിൽ ഒഴിച്ച 180℃ – ൽ 20 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.
ശേഷം 150℃ൽ രണ്ട് വശവും ക്രിസ്പി ആകുന്നത് വരെ ബേക്ക് ചെയ്യുക . വിശദമായി കാണാൻ വീഡിയോ കാണുക. കൂടുതല്‍ വീഡിയോകള്‍ക്കായി Saranya’s Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Saranya’s Recipes