ജീവിതത്തിലെ ഓരോ നിമിഷവും ആഘോഷിക്കുന്ന വ്യക്തി.!!! പൃഥ്‌വിക്ക് ശേഷം കഹോണിൽ താളം പിടിച്ച് ഇതിഹാസ താരം..😍😍 വീഡിയോ വെെറലാകുന്നു👌👌

സിനിമാക്കാരെയും സിനിമ വിശേഷങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ്. വിശേഷങ്ങൾ മോഹലാലിന്റെതാണങ്കിൽ പിന്നെ പറയണ്ട കാര്യം തന്നെയില്ല. മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്ന് പറയുന്നതാകും സത്യം. ആരാധകരെ കയ്യിലെടുക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. നായകനായും, വില്ലനായും, ​ഗായകനായും, സിനിമാ രം​ഗത്ത് സജീവമായ താരം

ആദ്യകാലങ്ങളിൽ സിനിമാരംഗത്തുനിന്ന് കുറച്ച് പരാജയങ്ങൾ നേരിട്ടിരുന്നുവെങ്കിലും പിന്നീട് മലയാള സിനിമയിൽ തന്നെ പിടിച്ചുകുലുക്കാൻ പാകത്തിൽ വളർന്നു എന്ന് പറയുന്നതാണ് സത്യം. സഹപ്രവർത്തകരോടും ആരാധകരോടുമെല്ലാം വളരെ അടുത്ത ബന്ധമാണ് താരം കാത്തു സൂക്ഷിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ മോഹൻലാൽ പങ്കു വെയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം വളരെ പെട്ടന്ന് ആരാധകർ

ഏറ്റെടുത്തിരിക്കും. സിനിമ തിരക്കുകൾക്കിടയിലും കുടുംബത്തിനും സഹപ്രവർത്തകർക്കൊപ്പവും സമയം കണ്ടത്തുന്ന വ്യക്തിയാണ് മോഹൻലാൽ. ഭാര്യ സുചിത്രയ്ക്കൊപ്പമുള്ള യാത്ര ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. താരം തന്റെ ഇൻസ്റ്റ​ഗ്രം പേജിലൂടെയാണ് ഈ ചിത്രങ്ങൾ പങ്കുവെയ്ക്കുന്നത്.ജീവിതത്തിലെ ഓരോ നിമിഷത്തെയും ആഘോഷമാക്കുന്ന വ്യക്തിയാണ് മോഹൻലാൽ എന്ന ഇതിഹാസ താരം.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഷൂട്ടിങ്ങ് കഴിഞ്ഞുള്ള സമയം താരം ആഘോമാക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. വീഡിയോ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ വെെറലാകുകയും ചെയ്യ്തിട്ടുണ്ട്. എന്താമി ഇഞ്ചാമി എന്ന ​ഗാനത്തിന് കഹോൺ ഡ്രമ്മിൽ താളം പിടിക്കുന്ന താരം ആരാധകരുടെ ശ്രദ്ധകേന്ദ്രമാകുന്നുണ്ട്. ലോക്ക് ഡൗണിന് ശേഷം വീണ്ടും സിനിമയിൽ സജീവമാണ് മോഹൻലാൽ.