വളരെ എളുപ്പത്തിൽ നാടൻ മുട്ട റോസ്റ്റ് ഇങ്ങനെ തയ്യാറാക്കി നോക്കൂ 😋😋 ചപ്പാത്തിക്കും ചോറിനും അപ്പത്തിനും ഇത് മാത്രം മതി 😋👌

അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തിക്കുമെല്ലാം നമ്മൾ മുട്ട റോസ്‌റ്റ് തയാറാക്കാറുണ്ട്. പക്ഷെ ഇത്ര എളുപ്പത്തിലും രുചിയിലും ആയിരിക്കില്ല. എന്നാപ്പിന്നെ ഇന്നു തന്നെ ഉണ്ടാക്കി നോക്കിയാലോ.? വളരെ എളുപ്പത്തിൽ വ്യത്യസ്ത രുചിയിൽ ഒരു നാടൻ മുട്ട റോസ്റ്റ് ഉണ്ടാക്കിയാലോ.? നിങ്ങൾ വെറൈറ്റി ഇഷ്ടപെടുന്നവരാണെങ്കിൽ തീർച്ചയായും ഉണ്ടാക്കി നോക്കണം അത്രക്ക് കിടുവാണേ.

  1. മുട്ട – 4 എണ്ണം
  2. സവാള – 2 എണ്ണം
  3. വെജിറ്റബിൾ ഓയിൽ – 2 ടേബിൾസ്പൂൺ
  4. ഇഞ്ചി വെളുത്തുള്ളി ചതച്ചത് –
  5. മഞ്ഞൾ പൊടി – കാൽ ടീസ്പൂൺ
  6. മുളകുപൊടി – 1 ടേബിൾസ്പൂൺ
  7. മല്ലിപൊടി – 2 ടേബിൾസ്പൂൺ
  8. തക്കാളി – 1 എണ്ണം ചെറുത്‌
  9. തക്കാളി പേസ്റ്റ് – 1 ടേബിൾസ്പൂൺ
  10. കറിവേപ്പില – 1 തണ്ട്
  11. ഉപ്പ് – ആവശ്യത്തിന്

ആദ്യം തന്നെ മുട്ട പുഴുങ്ങി മാറ്റിവയ്ക്കണം, ശേഷം ഒരു പാനിൽ കുറച്ച് ഓയിൽ ഒഴിച്ചതിന് ശേഷം ഇഞ്ചി വെളുത്തുള്ളി ചതച്ചതും, സവാളയും ചേർത്ത് വഴറ്റണം. വഴന്ന് കഴിഞ്ഞാൽ പൊടികളെല്ലാം ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റാം. ഇതിൽ ചെറുതായി മുറിച്ച തക്കാളിയും പിന്നെ ചേർക്കാം. കുറച്ച് ചെറു ചൂടുവെള്ളം ഒഴിച്ച് കിടുത്തതിന്, ശേഷംപുഴുങ്ങി വരഞ്ഞു വച്ച മുട്ട ചേർത്ത് ഇളക്കാം, നല്ല രുചിയുള്ള മുട്ട റോസ്റ്റ് തയ്യാർ.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരിലേക്ക് എത്തിക്കാൻ മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipe Malabaricus ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Recipe Malabaricus