‘അമ്മ ടു ഈസ് മൈ ഫേവറേറ്റ്’ കൊച്ചു മകൾക്കൊപ്പം കളി ചിരികളുമായി പ്രിയതാരം താരകല്യാൺ | Thara kalyan shares Sudharshana ‘s cute video

Thara kalyan shares Sudharshana ‘s cute video: മലയാളികൾക്ക് സുപരിചിതമായ താരകുടുംബമാണ് താരാ കല്യാണിന്റേത്. ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ, അഭിനയത്രി എന്ന നിലയിലും താരാ കല്യാൺ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മലയാള സിനിമ, സീരിയൽ മേഖലയിൽ ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്ന അതുല്യ വ്യക്തിത്വമാണ് താര. താരാ കല്യാണിന്റെ അമ്മ സുബ്ബലക്ഷ്മിയും ടെലിവിഷൻ സിനിമ സീരിയലുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച അഭിനേത്രിയാണ്. ലൂസിഫർ, തട്ടും പുറത്ത് അച്യുതൻ, പോക്കിരി സൈമൺ,

കട്ടപ്പനയിലെ ഋതിക് റോഷൻ, എസ്ര, തുടങ്ങി നിരവധി ചിത്രങ്ങളിൽ താര കല്യാൺ വേഷമിട്ടിട്ടുണ്ട്. താരത്തിന് ഏകമകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയും ഇന്ത്യൻ ക്ലാസിക്കൽ ഡാൻസർ എന്ന നിലയിൽ വളരെ പ്രശസ്തയാണ്. അഭിനയ മേഖലയിൽ താരവും കുടുംബവും ഇപ്പോൾ അത്രതന്നെ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാൻ മറക്കാറില്ല. മകൾ സൗഭാഗ്യക്കും ഭർത്താവ് അർജുൻ

sudharshana

സോമശേഖരനും ഏകമകളാണ് സുദർശന. നടനെന്ന നിലയിൽ അർജുൻ സോമശേഖരനും ആരാധകർക്ക് പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ താരകല്യാൺ തന്റെ പുതിയ വിശേഷങ്ങൾ ആരാധകരോട് പങ്കുവയ്ക്കുകയാണ്. മകൾ സൗഭാഗ്യ മകൾ സുദർശനയേയും എടുത്തു നിൽക്കുന്ന വീഡിയോയാണ് താരം തന്റെ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുന്നത്. തങ്ങളുടെ കുടുംബ ചിത്രത്തിനുമുന്നിലായി സുദർശനയെയും എടുത്ത് സൗഭാഗ്യ നിൽക്കുകയും

മുത്തശ്ശനെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഡാഡി താത്ത എന്ന് പറയുമ്പോൾ, കുഞ്ഞ് സുദർശന കൈ നീട്ടി താരാ കല്യാണിനെ കാണിക്കുന്നു. ആരെല്ലാം ഉണ്ടെങ്കിലും കൊച്ചു മകൾക്ക് ഏറ്റവും സ്നേഹം മുത്തശ്ശിയായ തന്നോട് ആണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെയായി എഴുതിയ കുറുപ്പിലും “അമ്മ ടു ഈസ്‌ മൈ ഫേവറേറ്റ് ” എന്ന് തന്നെയാണ്. സൗഭാഗ്യയുടെയും താരാകല്യാണിന്റെയും വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്. മകൾ സൗഭാഗ്യ അമ്മയെ വിവാഹ വേഷത്തിൽ അണിയിച്ചൊരുക്കുന്ന വീഡിയോ കഴിഞ്ഞദിവസം വളരെയധികം ജനശ്രദ്ധ ആകർഷിച്ചിരുന്നു. താര കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.