അടിയന്തര ശസ്ത്രക്രിയക്ക് ഒരുങ്ങി പ്രിയ നടി; തിയറ്ററിൽ കയറും മുൻപ് സുദർശനയെ നെഞ്ചോട് ചേർത്ത് താരാ കല്യാൺ; അമ്മയ്ക്കുവേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ച് സൗഭാഗ്യ | Thara kalyan surgery!!

Thara kalyan surgery!!പ്രേക്ഷകർ വളരെയധികം ഹൃദയത്തോട് ചേർക്കുന്ന താര കുടുംബമാണ് താരാ കല്യാണിന്റേത്. താര കല്യാണും അമ്മ സുഭലക്ഷ്മിയും സൗഭാഗ്യയും സൗഭാഗ്യയുടെ ഭർത്താവ് അർജുൻ സോമശേഖരനും ഇരുവരുടെയും മകൾ സുദർശനയും എല്ലാം ജനങ്ങൾക്ക് പ്രിയപ്പെട്ടവർ തന്നെ. ഇവരുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ എപ്പോഴും കാത്തിരിക്കുകയാണ്.സൗഭാഗ്യയുടെയും അമ്മ താരകല്യാണിയും സോഷ്യൽ മീഡിയയിലൂടെ ഇവരുടെ വിശേഷങ്ങൾ എല്ലാം

തന്നെ ആരാധകർ അറിയാറുണ്ട്. കുടുംബത്തിലെ ഓരോ ചടങ്ങുകൾക്കും വിശേഷങ്ങൾക്കും പ്രത്യേകമായി തന്നെ വീഡിയോയും ചിത്രങ്ങളും ഇവർ ഷെയർ ചെയ്യാറുണ്ട്. സൗഭാഗ്യ വെങ്കിടേഷിന്റെ യൂട്യൂബ് ചാനൽ ഇപ്പോൾ വളരെയധികം ജനശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.താരകല്യാണും മകൾ സൗഭാഗ്യയും ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് രംഗത്ത് വളരെ പ്രശസ്തി നേടിയവരാണ്. താരാ കല്യാണിന്റെ അമ്മ സുബ്ബ ലക്ഷ്മി കല്യാണരാമൻ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറി

thara kalyan

എന്നാൽ ഇപ്പോൾ വളരെ കാലമായി അഭിനയ ലോകത്ത് നിന്നും വിട്ടുനിൽക്കുകയാണ് താരം. ഇപ്പോഴിതാ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് താരാ കല്യാൺ. സൗഭാഗ്യയുടെ മകൾ സുദർശനയെയും എടുത്ത് ഹോസ്പിറ്റലിൽ ഉപയോഗിക്കുന്ന വേഷത്തിൽ നിൽക്കുന്ന താരാ കല്യാണിന്റെ ഒരു ഫോട്ടോയാണിത്. ഫോട്ടോയ്ക്ക് താഴെയായി താരം ഇങ്ങനെ കുറിച്ചിരിക്കുന്നു”i have a huge family. ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എത്രയോ ആളുകൾ;

നിങ്ങളെന്നെ സ്നേഹിക്കുന്നുണ്ട്; എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് ഉറപ്പുണ്ട് നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണയാകട്ടെ. That a beautiful moment before she bus shifted to the operation theatre keep playing the some moment again and again inside my head” തന്റെ അമ്മയ്ക്ക് വേണ്ടി എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാവണമെന്ന് പറഞ്ഞു പങ്കുവെച്ച ഈ പോസ്റ്റിനു താഴെയായി നിരവധി ആരാധകരാണ് ആശങ്കകൾ പങ്കുവെച്ചിരിക്കുന്നത്. എന്തുപറ്റിയെന്ന് ചോദിച്ചു കൊണ്ടും വേഗം സുഖം ആകട്ടെ എന്ന രീതിയിലുള്ള കമന്റുകളാണ് അധികവും.