‘കൊറിയൻ ലാലേട്ടന്റെ ക്വിന്റലടികൾ’.!! കോമഡിയും ആക്ഷനും ചാലിച്ച അത്യുഗ്രൻ സിനിമയെ കുറിച്ചറിയൂ.!!|The Round Up English Movie

The Round Up English Movie : കൊറിയൻ സിനിമകൾക്ക് ലോകമെമ്പാടും ആരാധകർ ഉള്ള പോലെ ഈ കൊച്ചു കേരളത്തിലും നിരവധി ആരാധകരുണ്ട്.മാത്രമല്ല,കൊറിയൻ നടന്മാർക്കും വലിയൊരു ആരാധക പിന്തുണ മലയാളികൾക്കിടയിലുണ്ട്. അതിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് മാ ഡോങ് സിയൂക്ക് അഥവാ ഡോൺ ലീക്കാണ്. തുടർന്ന് അതേ ആരാധകർ തന്നെ അദ്ദേഹത്തിന് സ്നേഹപൂർവ്വം ഒരു പേര് നൽകി,’ കൊറിയൻ ലാലേട്ടൻ ‘. ആ കൊറിയൻ ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമാണ് The Round Up.

ഈ വർഷം കൊറിയയിൽ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നാണ് ദി റൗണ്ടപ്പ്. അതിനുള്ള പ്രധാന കാരണം നായകനടനായ ഡോൺ ലീ തന്നെയാണ്.ഒരു കൊറിയൻ കുറ്റവാളി അങ്ങ് വിയറ്റ്നാമിലെ പോലീസിൽ സ്വയം കീഴടങ്ങുകയാണ്. അങ്ങനെ ആ പ്രതിയെ കൊണ്ടുവരാൻ വേണ്ടി മാ സിയൂക്കും ക്യാപ്റ്റനും കൂടി വിയറ്റ്നാമിൽ എത്തുന്നു. എന്നാൽ കൂടുതൽ രഹസ്യങ്ങൾ അവിടെ എത്തുന്നതോടെ ചുരുളഴിയുകയാണ്. ടൂറിസ്റ്റുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്ന ഒരു വലിയ

ക്രിമിനൽ കൂട്ടത്തെയാണ് പിന്നീട് ഇവർക്ക് നേരിടേണ്ടി വരുന്നത്.2017-ൽ പുറത്തിറങ്ങിയ ദി ഔട്ട്ലോസ് എന്ന ചിത്രത്തിന്റെ തുടർച്ചയെന്നോണമാണ് ദി റൗണ്ടപ്പ് ഇറങ്ങിയിട്ടുള്ളത്. ആദ്യ ഭാഗത്തിലേതെന്ന പോലെ തകർപ്പൻ ആക്ഷൻ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. ഒപ്പം മികച്ച കോമഡികളുമുണ്ട്. ആക്ഷനും കോമഡികളും സമാസമം ചാലിച്ചെടുത്ത ഒരു അത്യുഗ്രൻ എന്റർടൈനർ തന്നെയാണ് ഈ സിനിമ.സിനിമയിലെ പ്രധാന പോസിറ്റീവ് ഡോൺ ലീ തന്നെയാണ്. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ്

തന്നെയാണ് സിനിമയെ താങ്ങി നിർത്തുന്നത്. കൂടാതെ ക്വിന്റൽ രൂപത്തിലുള്ള അടിയും ഇടിയുമൊക്കെ പ്രേക്ഷകനെ കൂടുതൽ ആവേശഭരിതനാക്കുന്നു. അതേസമയം മാരക വയലൻസ് കൂടിയുള്ള ചിത്രമാണ് ദി റൗണ്ടപ്പ്.ആക്ഷൻ പ്രേമികൾക്ക് ഒരിക്കലും നഷ്ടപ്പെടുത്താൻ കഴിയാത്ത സിനിമയാണ് ഇത്. നിരവധി സിനിമകളിലൂടെ ആരാധകരുടെ മനം കവർന്ന പ്രിയപ്പെട്ട ഡോൺ ലീ അണ്ണൻ, ഇനി സിനിമ കാണുന്നതോടുകൂടി ഒരിക്കൽ കൂടി ഇഷ്ടം പിടിച്ചു വാങ്ങുമെന്ന് ഉറപ്പാണ്.