കൂകൂ വിളിച്ചും തുള്ളിക്കളിച്ചും നിലമോൾ..😍😍 മകളുടെ ആദ്യ തിയേറ്റർ അനുഭവം പ്രേക്ഷകരുമായി പങ്കുവെച്ച് പേളി മാണി 👌👌

മലയാളികൾക്ക് ഏറെ പ്രിയങ്കരായ താരദമ്പതികളാണ് പേര്ളിഷ് എന്ന് അറിയപ്പെടുന്ന പേളിയും ശ്രീനിഷും. അഭിനേത്രയും അവതാരകയുമായ പേളിയുടെ ജീവിതത്തിലേക്ക് ശ്രീനിഷ് കടന്നുവരുന്നത് ബിഗ്ഗ്‌ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഒട്ടേറെ ആരാധകരുമുണ്ട്. ഇൻസ്റാഗ്രാമിലും മറ്റും ഇവർ പങ്കുവെയ്ക്കുന്ന പോസ്റ്റുകൾ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്.

ഇരുവരുടെയും വിവാഹവും പിന്നീടുള്ള ഓരോ വിശേഷങ്ങളും പ്രേക്ഷകർ ആഘോഷമാക്കിയിരുന്നു. മകളുടെ ജനനത്തോടെ പേളി മാണിയുടെയും ശ്രീനിഷ് അരവിന്ദിന്റേയും ലോകം അവൾക്കു ചുറ്റുമാണ്. ഇപ്പോളിതാ ശ്രീനിയുടെ കുടുംബത്തോടൊപ്പം തിയേറ്ററിൽ സിനിമ കാണാനെത്തിയ പേർളി രസകരമായ ഒരു വിഡിയോയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്. ആദ്യമായി സിനിമ കാണാൻ തിയേറ്ററിൽ എത്തിയ നിലമോളുടെ

വിഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. സിനിമ കണ്ടു വിസ്മയം ജനിക്കുന്ന മുഖമാണ് വിഡിയോയിൽ നിലയുടേത്. തുള്ളിച്ചാടുകയും കൂ കൂ വിളിക്കുകയും ചെയ്യുന്ന നിലമോളെയും അത് കണ്ടു സന്തോഷത്തിൽ മോളെ കളിപ്പിക്കുന്ന പേർളിയെയും വിഡിയോയിൽ കാണാം, കേരളത്തിൽ തിയേറ്ററുകൾ തുറക്കുന്നതേ ഉള്ളൂ. എന്നാൽ തമിഴുനാട്ടിൽ ഒരു മാസം മുൻപ് തന്നെ തിയേറ്ററുകളിൽ സിനിമാപ്രദര്ശനം തുടങ്ങിയിരുന്നു. പകുതിയാളുകളെ മാത്രം പ്രവേശിപ്പിച്ചാണ് സിനിമകൾ

പ്രദർശിപ്പിക്കുന്നതെങ്കിലും എല്ലാ സിനിമകളും വൻ കളക്ഷൻ നേടിയെടുക്കുന്നുണ്ട്. ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേര്ളിയെ കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്. പിന്നീട് ബിഗ്ഗ്‌ബോസിൽ റണ്ണറപ്പായ പേർളി ആ ഷോയിലൂടെ നേടിയത് ഒട്ടേറെ ആരാധകരെയാണ്. ഷോയിൽ പേര്ളിയുടെയും ശ്രീനിഷിന്റെയും പ്രണയം ചോദ്യം ചെയ്യപ്പെട്ടിരുന്നു. പേര്ളിയുടെ ഗെയിം പ്ലാൻ ആയിരുന്നോ അതെന്നു പ്രേക്ഷകർക്കിടയിലും ചർച്ചകൾ ഉണ്ടായിരുന്നു. എന്നാൽ എല്ലാ വിവാദങ്ങളെയും കാറ്റിൽ പറത്തിശ്രീനിഷും പേളിയും ഒന്നാവുകയായിരുന്നു.