തിരുവാതിര വ്രതം ഇങ്ങനെ അനുഷ്ഠിച്ചാൽ സ്ത്രീകൾക്ക് ഗുണം.!! മക്കളുടെയും കുടുംബത്തിന്റെയും സർവ ഐശ്വര്യത്തിന് ഇങ്ങനെ ചെയ്താൽ മതി.!!

Thiruvathira Vratham Nottal Gunam : ജനുവരി 6 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ തിരുവാതിര വന്നിട്ടുള്ളത്. ഏകാദശി വൃതം കഴിഞ്ഞ പാടെ തിരുവാതിര വൃതം വരുന്നത് കൊണ്ട് ശാരീരിക സ്ഥിതി നോക്കി വേണം വൃതമെടുക്കാൻ. യഥാർത്ഥത്തിൽ തിരുവാതിര വൃതം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഒരു നേരം മാത്രം അരി ഭക്ഷണം കഴിച്ച് ശാരീരികമായും മാനസികമായും എടുക്കേണ്ട ഒരു വ്രതാനുഷ്ഠാനം എന്ന രീതിയിലാണ്. വ്രതം അനുഷ്ഠിക്കുമ്പോൾ ശിവ പാർവതിമാരെ മനസ്സിൽ ഭജിച്ചു കൊണ്ട് വേണം അത് ചെയ്യാൻ.

തിരുവാതിര നാളുമായി ബന്ധപ്പെടുത്തി പറയുമ്പോൾ വിശേഷപ്പെട്ട ഒരു ക്ഷേത്രമാണ് ശിവ പാർവതി മാരുടെ പ്രതിഷ്ഠയുള്ള തിരുവരയാണിക്കുളം ക്ഷേത്രം. എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഈ ഒരു ക്ഷേത്രത്തിൽ പാർവതി ദേവിയുടെ പ്രതിഷ്ഠ വർഷത്തിൽ തിരുവാതിര നാൾ മുതൽ 12 ദിവസത്തേക്ക് മാത്രമാണ് തുറക്കപ്പെടുകയുള്ളൂ. ഈയൊരു സമയത്ത് അവിടെ പോയി പ്രാർത്ഥിച്ചാൽ തീർച്ചയായും ഫലം ലഭിക്കുക തന്നെ ചെയ്യും.

സാധാരണയായി സ്ത്രീകൾ തിരുവാതിര വ്രതം എടുക്കുന്നത് ദീർഘസുമംഗലികളായി ഇരിക്കുന്നതിന് വേണ്ടിയും, കന്യകമാരായ പെൺകുട്ടികൾ നല്ല വരനെ ലഭിക്കുന്നതിനു വേണ്ടിയും ആണ്. പണ്ടുകാലം തൊട്ടുതന്നെ എല്ലാ വീടുകളിലും മുതിർന്ന സ്ത്രീകളുടെ നേതൃത്വത്തിലാണ് തിരുവാതിര വ്രതം എടുക്കുന്നത്. മനസ്സുഖം ലഭിക്കുന്നതിനും പ്രശ്നങ്ങളിൽ നിന്ന് അകന്ന് നിൽക്കുന്നതിനും ദൈവത്തെ പ്രാർത്ഥിക്കുക എന്നത് മാത്രമാണ് ഒരേയൊരു ശരണം.

സാധാരണയായി പ്രായാധിക്യ പ്രശ്നങ്ങളുള്ളവർ മാത്രമാണ് ഈ ഒരു വ്രതത്തിൽ നിന്നും മാറി നിൽക്കാറ്. തിരുവാതിരയുടെ തലേദിവസം അതായത് അഞ്ചാം തീയതി പ്രാർത്ഥനകൾക്ക് ശേഷം എട്ടങ്ങാടി പുഴുക്ക് കഴിക്കുന്നത് വിശേഷമാണ്. അതായത് അങ്ങാടിയിൽ നിന്നും ലഭിക്കുന്ന ചേന, ചേമ്പ് ഉൾപ്പെടെയുള്ള കിഴങ്ങുകൾ ആണ് ഈ ഒരു പുഴുക്കിൽ പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കാണൂ.. Video credit : നമ്പ്യാട്ട് മന കാഞ്ചീപുരം