വീട്ടിൽ തുളസി ചെടി ഉള്ളവർ അറിഞ്ഞിരിക്കാൻ..!! ഉപയോഗവും പരിപാലന രീതിയും ഇതാ.!! ഈ ചെടിയെ അത്ര നിസ്സാരമായി കാണേണ്ട..

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്ത് നട്ടുവളർത്താറുണ്ട്. നമ്മുടെ നാട്ടിൽ തുളസി ചെടി ഇല്ലാത്ത വീടുകൾ വളരെ അപൂർവ്വമായിരിക്കും. ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയ തുളസി പലവിധ ആരോഗ്യ പ്രശനങ്ങൾക്കുമുള്ള ഉത്തമ പ്രതിവിധിയാണ്.പനി,ചുമ ജലദോഷം എന്നിവക്ക് തുളസിനീര് പെട്ടെന്നു ആശ്വാസം തരുന്ന ഒന്നാണ്.

രക്തസമ്മര്ദം നിയന്ധ്രിക്കാൻ നിത്യം ഇല ചവച്ചരച്ചു കഴിക്കുകയോ ജ്യൂസ് ആയി കുടിക്കുകയോ ചെയ്യാം. ചർമ്മത്തിനും മുടിക്കും നല്ലതാണ്..അതുപോലെതന്നെ വായ്നാറ്റം തടയാനും മറ്റ് ദന്ത അണുബാധകൾ എന്നിവ തടയാനും സഹായിക്കുന്നു. നല്ലൊരു വിഷഹാരികൂടിയാണ്. കൊതുകുശല്യം കുറക്കുന്നതിന് തുളസിയില നല്ലതാണ്. പണ്ടൊക്കെ വിത്തിലൂടെ വീട്ടുവളപ്പിൽ മുളച്ചിരുന്ന തുളസിയുടെ ആയുര്‍വേദപരവും മരുന്നുത്പാദിപ്പിക്കാനുള്ള മൂല്യങ്ങള്‍ മനസ്സിലാക്കിയ കാര്‍ഷികലോകം ഇപ്പോൾ കൃഷിചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

താരതമ്യേന നേരിട്ടല്ലാതെ ലഭിക്കുന്ന സൂര്യപ്രകാശമാണ് തുളസി നന്നായി തഴച്ചുവളരാൻ ഏറ്റവും നല്ലത്. ഇതുവരെയും വീട്ടിൽ തുളസി ചെടിയില്ലെങ്കിൽ വേഗം ഒരെണ്ണം നട്ടുപിടിപ്പിച്ചോളൂ.. ഗുണഫലങ്ങൾ നിരവധിയാണ്. കൂടുതൽ അറിവുകൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഉപകാരപ്രദമെന്ന് തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Easy Tips 4 U ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.