ഇനി ബ്ലീച്ചോ ക്ലോറിനോ ഒന്നും വേണ്ട.!!! തുണികളിലെ കരിമ്പൻ കളയാൻ ഇത് മാത്രം മതി.👌👌 ഒന്ന് കണ്ടു നോക്കൂ.

കരിമ്പൻ കുത്തിയ ഡ്രെസ്സുകളും തോർത്തുകളും സാധാരണ എല്ലാവരും ഉപേക്ഷിക്കുകയാണ് പതിവ്. കറുത്ത കുത്തുകൾ ഉള്ള വസ്ത്രങ്ങൾ ആർക്കും ഇഷ്ടമല്ല. ഇങ്ങനെയുള്ള വസ്ത്രങ്ങൾ എല്ലാം നല്ലപോലെ ക്ലീൻ ആയി കിട്ടാൻ ഒരു വിദ്യ ഉണ്ട്.നൂറു ശതമാനം എല്ലാ കറുത്തപാടുകളും പോവാനായി ഒരു സൂത്രം ചെയ്താൽ മതി.

അത് എന്താണെന്നു നോക്കാം. കരിമ്പനെല്ലാം പോയി പുതു പുത്തൻ പോലെ തോർത്തുകളും വസ്ത്രങ്ങളും തിളങ്ങുന്നതായി കാണാം. അതിനായി ആദ്യം ഒരു പാത്രത്തിൽ ഒരു ടീസ്പൂൺ വൈറ്റ് വിനെഗർ അതെ അളവിൽ തന്നെ വെള്ളവും കൂടി മിക്സ് ചെയ്തതിനു ശേഷം കരിമ്പനുള്ള ഭാഗത്തു ബ്രെഷ് ഉപയോഗിച്ചു തേച്ചുപിടിപ്പിക്കാം.

അതിനു ശേഷം പത്ത് മിനിറ്റ് മാറ്റിവെക്കാം. അത് കഴിഞ്ഞാൽ അതിനു മുകളിലേക്ക് ബേക്കിംഗ് സോഡ അതെ ബ്രെഷ് ഉപയോഗിച്ചു പുരട്ടികൊടുക്കാം. 5 മിനിറ്റിനു ശേഷം തീർച്ചയായും നിങ്ങള്ക്ക് വ്യത്യസം കാണാൻ സാധിക്കും. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. എല്ലാവര്ക്കും ഈ അറിവ് ഉപകാരപ്പെടുമെന്നു കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.