പച്ചമാങ്ങ ഇങ്ങനെ ചെയ്തു നോക്കൂ.. ഒരു വർഷം വരെ രുചി പോകാതെ ഫ്രഷ് ആയി സൂക്ഷിക്കാം.!! | To Preserve Raw Mango for Long Time

To Preserve Raw Mango for Long Time : മാമ്പഴം ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ അതിൻറെ സീസൺ കഴിയുമ്പോൾ പിന്നീട് മാമ്പഴം കിട്ടിയില്ലല്ലോ എന്ന് ഓർത്ത് വിഷമിക്കുന്നവർ ആയിരിക്കും നമ്മളിൽ അധികവും പേർ. അതുകൊണ്ടു തന്നെ മാർക്കറ്റിൽ നിന്ന് കിട്ടുന്ന മാങ്ങ എന്തു വില കൊടുത്തും വാങ്ങുവാനും അത് അച്ചാറിടാനും മറ്റും

ഇഷ്ടപ്പെടുകയും മുന്നിൽ നിൽക്കുകയും ചെയ്യാറുണ്ട് നമ്മൾ. ഈ സാഹചര്യത്തിൽ വീട്ടിൽ തന്നെ ഉണ്ടാകുന്ന നാടൻ മാങ്ങ എങ്ങനെ സീസൺ കഴിഞ്ഞാലും ഗുണവും രുചിയും യാതൊന്നും നഷ്ടപ്പെടാതെ വീട്ടിൽ സൂക്ഷിക്കാം എന്നാണ് ഇന്ന് പറയാൻ പോകുന്നത്. അതിനായി ആവശ്യമുള്ളത് നല്ല പച്ചമാങ്ങ ആണ്. ഇത് നന്നായി കഴുകി വൃത്തിയായി ചെറിയ കഷണങ്ങൾ

ആയി നീളത്തിലോ ചെറിയ കഷ്ണങ്ങളായോ അരിഞ്ഞെടുക്കുക. ഈ സമയം ഒരു പാത്രത്തിലേക്ക് മാങ്ങ മുങ്ങി കിടക്കുവാൻ ആവശ്യമായ വെള്ളം എടുക്കുക. ശേഷം അതിലേക്ക് രണ്ട് സ്പൂൺ പഞ്ചസാര നന്നായി ഇളക്കി ചേർക്കാം. ശേഷം ഇതിലേക്ക് 2 ടീസ്പൂൺ വിനാഗിരി ഒഴിച്ചു കൊടുക്കാവുന്നതാണ്. നമ്മൾ എടുക്കുന്ന മാങ്ങയുടെ അളവിനു വേണം പഞ്ചസാരയും

വിനാഗിരിയും വെള്ളവും എടുക്കേണ്ടത്. ഇതിലേക്ക് പൂളി വച്ചിരിക്കുന്ന മാങ്ങ ഇട്ടു കൊടുക്കാവുന്നതാണ്. വിനാഗിരിയും പഞ്ചസാരയും ചേർത്തിരിക്കുന്നതിനാൽ മാങ്ങ പിന്നീട് എടുക്കുമ്പോൾ അതിന് രുചി വ്യത്യാസം ഒന്നും തന്നെ ഉണ്ടാകില്ല. അതിന് ശേഷം എന്താണ് ചെയ്യേണ്ടത്‌ എന്ന് വീഡിയോയിൽ നിന്ന് കാണാം. Video credit : BeQuick Recipes

Rate this post