മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച 1മിനിറ്റിൽ യാതൊരു ചിലവുമില്ലാതെ കൂട്ടാം..!! വളരെ എളുപ്പത്തിൽ 👌👌

നമ്മുടെ ദൈനം ദിന ജീവിതത്തിലെ ഒഴിച്ച് കൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് മിക്സി. നമ്മുടെ എല്ലാം വീടുകളിൽ വളരെ അത്യാവശ്യമായി വേണ്ട ഒന്നായി ഇത് മാറിയിരിക്കുകയാണ്. അമ്മിക്കല്ലുകളിൽ അരച്ചിരുന്ന കാലത്തെ ബുദ്ധിമുട്ടുകൾ മാറ്റുന്നതിനായി ഒരു പരിധി വരെ ഇവ നമ്മളെ സഹായിച്ചിട്ടുണ്ടെന്നു തന്നെ പറയാം. മാത്രവുമല്ല നമ്മുടെ പണികൾ എളുപ്പം തീർക്കുവാൻ ഇവ വളരെ ഉപകാരപ്രദമാണ്.

എല്ലാ വീട്ടമ്മമാർക്കും ഇപ്പോഴും ഉള്ള പ്രോബ്ലെമാണ് മിക്സിയിൽ എന്തെങ്കിലും അരക്കുമ്പോൾ നല്ലതുപോലെ അരയില്ല. ഒരുപാട് സമയം അരച്ചാൽ മാത്രമേ നൈസ് ആയി അരയുകയുള്ളു. ഇതിനുള്ള പ്രധാന കാരണം കുറച്ചു പഴക്കം ചെന്നതോ അല്ലെങ്കിൽ കുറെ കാലം ഉപയോഗിക്കുന്ന മിക്സിയോ ആണെങ്കിൽ അതിലെ ബ്ലെയ്ഡിന്റെ മൂർച്ച കുറയുന്നതാണ്. മിക്സിയുടെ ജാറിന്റെ ബ്ലേഡ് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ മൂർച്ച കുട്ടാവുന്നതാണ്.

വീട്ടിലുള്ള സാധനങ്ങൾ മാത്രം മതിയാകും ഇതിനായിട്ട്. ഇത് മൂർച്ച കുട്ടനായി അലുമിനിയം ഫോയിൽ ആണ് ആവശ്യമുള്ളത്. അലുമിനിയം ഫോയിൽ ചെറിയ പീസാക്കി മിക്സി ജാറിൽ ഇട്ടു അരക്കുക. ഇങ്ങനെ ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ നാല് മാസം വരെ നല്ലതുപോലെ അതികം ബുദ്ധിമുട്ടില്ലാത്ത രീതിയിൽ മിക്സി ജാറിൽ അരക്കുവാൻ സാധിക്കും. അലുമിയം ഫോയിൽ ഇല്ലാത്തവർക്ക് പരിപ്പ് ഉപയോഗിച്ചും ഇത് ചെയ്യാവുന്നതാണ്.

വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Malus tailoring class in Sharjah എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.