ഇതൊരിക്കലും കാണാതിരിക്കരുത്.!! ജാക്കി ചാന്റെ ഏറ്റവും മികച്ച 5 സിനിമകൾ.!! | Top Five jackie-chan-movies

Top Five jackie-chan-movies : ജാക്കി ചാൻ എന്ന നടനോട് ഇഷ്ടവും ആരാധനയും തോന്നാത്ത മലയാളികൾ വളരെ അപൂർവമായിരിക്കും. ചടുലതയാർന്ന ആക്ഷൻ രംഗങ്ങളിലൂടെ നമ്മുടെ മനം കീഴടക്കുകയും ത്രസിപ്പിക്കുകയും ചെയ്ത നടനാണ് ജാക്കി ചാൻ. ലോകമെമ്പാടും വലിയൊരു ആരാധകക്കൂട്ടം ജാക്കി ചാന് അവകാശപ്പെടാനുണ്ട്. എല്ലാ കാലത്തും ജാക്കി ചാൻ സിനിമകൾ സിനിമ പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്.വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ള ഒട്ടേറെ സിനിമകൾ ജാക്കി ചാനുണ്ട്. അതുകൊണ്ടുതന്നെ അതിൽ നിന്ന് 5 സിനിമകൾ തിരഞ്ഞെടുക്കുക

എന്നുള്ളത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും പ്രമുഖ സിനിമ നിരൂപകരായ റോട്ടൻ ടൊമാറ്റോസിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ച ജാക്കി ചാന്റെ 5 സിനിമകൾ നമുക്കൊന്ന് പരിശോധിക്കാം. 1-Super Cop (1992) ഒരു ചൈനീസ് പ്രിസണിൽ അണ്ടർ കവർ ആയി പോകുന്ന പോലീസ് ഓഫീസറുടെ വേഷമാണ് ജാക്കി ചാൻ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച സ്റ്റണ്ടുകളും അതോടൊപ്പം തന്നെ മികച്ച കോമഡികളും ഈ സിനിമയെ വേറിട്ട് നിർത്തുന്നു.

സ്റ്റാൻലി ടോങ്ങാണ് ഈ സിനിമയുടെ സംവിധാനം വഹിച്ചിരിക്കുന്നത്. 2-Police Story (1985) ഹോങ്കോങ്ങിലെ ഒരു ഡ്രഗ് ലോർഡിൽ നിന്നും ഒരു സ്ത്രീയെ സംരക്ഷിക്കുന്ന പോലീസ് ഓഫീസറുടെ വേഷമാണ് ഈ സിനിമയിൽ ജാക്കി ചാൻ അവതരിപ്പിച്ചിരിക്കുന്നത്.ഫിസിക്കൽ കോമഡികൾക്കൊപ്പം നല്ല ആക്ഷൻ രംഗങ്ങളും ഇതിൽ ലഭ്യമാണ്. ജാക്കി ചാനും ചിവാ ചെനും കൂടിയാണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

3-Crime Story (1993) ഒരു സമ്പന്നനായ ബിസിനസ്മാനെ കൊള്ളക്കാരിൽ നിന്നും രക്ഷിക്കുന്ന ഡിറ്റക്റ്റീവ് ആയി കൊണ്ടാണ് ജാക്കി ചാൻ ഈ സിനിമയിൽ എത്തുന്നത്.കിർക്ക് വോങ്ങാണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിട്ടുള്ളത്. 4-Kung Fu panda (2008) ആഞ്ച ലീന ജോളിയും ജാക്കി ചാനും അടങ്ങിയ ചിത്രമാണ് ഇത്.ജോൺ സ്റ്റീവൻസൺ,മാർക്ക് ഓസ്ബോൺ എന്നിവരാണ് ഇതിന്റെ സംവിധാനം നിർവഹിച്ചിട്ടുള്ളത്. ഈ സിനിമയെപ്പറ്റി കൂടുതൽ പറയേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

അത്രയേറെ ജനപ്രീതി ലഭിച്ച സിനിമയാണ്. ഒരുപാട് തമാശകളും സന്ദേശവും മാർഷ്യൽ ആർട്ട്സും കളർഫുൾ ആനിമേഷനുമൊക്കെ ഈ സിനിമയിൽ ലഭ്യമാണ്. 5-Drunken Master || (1994) അത്ഭുതപ്പെടുത്തുന്ന ഫൈറ്റ് രംഗങ്ങൾ ഈ സിനിമയിൽ ജാക്കി ചാൻ പ്രേക്ഷകർക്ക് സമ്മാനിക്കുന്നുണ്ട്.ചിയാ ലിയാങ്‌ ലിയുവാണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.ജാക്കി ചാന്റെ സ്ക്രീൻ പ്രസൻസ് തന്നെയാണ് ഇതിന്റെ പോസിറ്റീവ്. ജാക്കി ചാനെയും ആക്ഷൻ സിനിമകളെയും ഇഷ്ടപ്പെടുന്നവരെ ഈ 5 സിനിമകൾ ഒരിക്കലും നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്.