പ്രിയതാരം മീനാക്ഷിയുടെ പത്താം ക്ലാസ് റിസൾട്ട് കണ്ടോ ? ഇത്ര തിരക്കിനിടയിലും ഇത്രയും മാർക്ക് വാങ്ങിയല്ലോ എന്ന് ആരാധകരും | Top singer Meenakshi SSLC result

Top singer Meenakshi SSLC result :ഒന്ന് പോസിറ്റീവായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?!! അതെ, ബി പോസിറ്റീവ് എന്ന വിജയ മന്ത്രമാണ് നമ്മുടെ സ്വന്തം മീനാക്ഷിക്കുട്ടി ഇപ്പോൾ പ്രേക്ഷകരോട് പറഞ്ഞുവെക്കുന്നത്. പത്താം ക്‌ളാസ് പരീക്ഷയിൽ ഫിസിക്സിന് ബി പ്ലസ് കിട്ടിയപ്പോൾ തളരാതെ മീനാക്ഷി പറഞ്ഞത് ബാക്കി വിഷയങ്ങൾക്കൊക്കെയും എ പ്ലസ് ഉണ്ടല്ലോ എന്നാണ്. അതെ, അങ്ങനെ തന്നെയാണ് മീനാക്ഷി മറ്റുള്ളവരോടും ബി പോസിറ്റിവായിരിക്കാൻ പറയുന്നത്.

മലയാളികളുടെ പ്രിയതാരമാണ് മീനാക്ഷി. സിനിമയിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത മീനാക്ഷി ഫ്‌ളവേഴ്‌സ് ടീവിയിലെ ടോപ് സിംഗർ പരിപാടിയിലൂടെയാണ് ഇപ്പോൾ ആരാധകമനം കവരുന്നത്. മോഹൻലാലിനും പൃഥ്വിരാജിനുമൊക്കെയൊപ്പം സിനിമയിലുടനീളം അഭിനയിച്ചുതകർത്ത മീനാക്ഷി ടോപ് സിംഗറിലെ അവതാരകവേഷത്തിൽ കസറുകയായിരുന്നു. സീനിയർ അവതാരകരെയും കടത്തിവെട്ടുന്ന പ്രകടനമാണ് മീനാക്ഷിയുടേത്.

meenakshi

പാട്ടുവേദിയിൽ മീനാക്ഷിയുടെ വർത്തമാനം കൂടിയാകുമ്പോഴാണ് രംഗം വർണ്ണശബളമാകുന്നത്. പത്താം ക്‌ളാസ് പരീക്ഷക്ക് വേണ്ടി മീനാക്ഷി ഷോയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തിരുന്നു. ഇപ്പോൾ മീനാക്ഷിയുടെ പരീക്ഷാഫലം വന്നിരിക്കുകയാണ്. ഫിസിക്സ് ഒഴികെയുള്ള എല്ലാ വിഷയങ്ങൾക്കും എ പ്ലസ്. ഫിസക്സിന് ബി പ്ലസ്. റിസൾട്ട് പങ്കുവെച്ചുകൊണ്ട് താരം സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ ” ഒന്ന് ബി പോസിറ്റീവായിരിക്കാൻ ബാക്കിയെല്ലാം എ പോസിറ്റീവ്”.

മീനാക്ഷിയുടെ ഏറെ രസകരമായ ഈ ക്യാപ്ഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. ഒപ്പം ഏറെ രസകരമായ ഒട്ടേറെ കമ്മന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. അഞ്ച് കിലോ പഞ്ഞിക്കാണോ അഞ്ച് കിലോ ഇരുമ്പിനാണോ കൂടുതൽ ഭാരം എന്ന് ഇപ്പോഴും അറിയില്ലല്ലോ എന്നാണ് ആരാധകരുടെ രസകരമായ കമന്റ്. എന്തായാലും ഇത്ര തിരക്കുള്ള നമ്മുടെ മീനാക്ഷിക്കുട്ടി ഒമ്പത് എ പ്ലസ് വാങ്ങിയല്ലോ എന്നാണ് ആരാധകരുടെ അഭിനന്ദനവാചകം.