മകളുടെ പിറന്നാൾ ദിനത്തിൽ ഹൃദയസ്പർശിയായ കത്തുമായി ടോവിനോ തോമസ്.!!
നടൻ ടോവിനോ തോമസിന്റെയും മകൾ ലിസയുടെയും ഒരു വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ലിസയുടെ പിറന്നാൾ ദിനത്തിൽ ടോവിനോ തോമസ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണിത്. ഇന്നലെയായിരുന്നു ലിസയുടെ പിറന്നാൾ. ആഴമുളള കായലിൽ മകൾക്കൊപ്പം മുങ്ങിക്കുളിക്കുന്ന വീഡിയോയാണ് ടോവിനോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയുടെ ക്യാപ്ഷനിൽ പാർട്ണർ ഇൻ ക്രൈം എന്നാണ് ടോവിനോ മകളെ
വിശേഷിപ്പിച്ചിരിക്കുന്നത്. ഒപ്പം മകൾക്ക് നന്ദി പറയുന്നുമുണ്ട്. അതിങ്ങനെയാണ്: ലിസ, എല്ലാ സാഹസികതകളിലും എന്നോടൊപ്പം പങ്കെടുക്കുന്നതിന് നന്ദി. അച്ഛൻ ചെയ്യുന്നതെല്ലാം ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ മനസ്സു നിറയുകയാണ്. അച്ഛന് ചെയ്യാൻ കഴിയുന്നതിനേക്കാൾ കാര്യങ്ങൾ മോൾക്ക് ചെയ്യാൻ കഴിയും എന്നതാണ് എനിക്ക് പറയാനുള്ളത്. എല്ലാ സാഹസികതയ്ക്കും എന്നോടൊപ്പം നിൽക്കുന്നതിന് നന്ദി. നിരവധി മികച്ച അവസരങ്ങൾ