കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ടോവിനോ!!പെട്രയുടെ ദൃശ്യ മനോഹരിതകൾ പകർത്തി പങ്കുവെച്ചിരിക്കുകയാണ് താരം|Tovino thomas and family trip mood

Tovino thomas and family trip mood: മലയാളത്തിലെ മികച്ച യുവനടൻമാരിലൊരാളാണ് ടോവിനോ. വലിയൊരു ആരാധക നിര തന്നെ അദ്ദേഹത്തിന്ന് സ്വന്തമായുണ്ട്. കഴിഞ്ഞ ദിവസം താരം പെട്രയുടെ ദൃശ്യ മനോഹരിതകൾ പകർത്തിയ ഒരു ഷോർട്ട് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. പെട്ര ദി ലോസ്റ്റ്‌ സിറ്റി എന്ന അടിക്കുറിപ്പോട് കൂടിയാണ് താരം വീഡിയോ ഷെയർ ചെയ്തത്.പെട്ര എന്നും വിദേശ സഞ്ചാരികളുടെ സ്വപ്ന കേന്ദ്രമാണ്. ‘ദി ലോസ്റ്റ്‌ സിറ്റി’ നഷ്ടപ്പെട്ട നഗരം എന്നാണ് ചരിത്രകാരന്മാർ പെട്രയെ വിശേഷിപ്പിക്കുന്നത്. ജോർഡാനിലാണ് പെട്ര എന്ന

നഗരം സ്ഥിതി ചെയ്യുന്നത്. ഒരു കാലത്ത് ജോർഡാനിൻറെ കച്ചവട കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനം പെട്രക്കായിരുന്നു. കൂടാതെ നബാറ്റിയൻ സാമ്രാജ്യത്തിന്റെ തലസ്ഥാനവും പെട്ര തന്നെ ആയിരുന്നു. പരുക്കൻ മരുഭൂമി മലയിടുക്കുകൾക്കും പർവതങ്ങൾക്കും ഇടയിലാണ് പെട്ര സ്ഥിതി ചെയ്യുന്നത്. വിദേശ സഞ്ചാരികളെ പെട്രയിലേക്ക് ആകർഷിക്കുന്ന ഒരു ഘടകം എന്ന് പറയുന്നത് അവിടത്തെ നിർമിതികളാണ്. പെട്രയിലെ കെട്ടിടങ്ങളെല്ലാം തന്നെ ചുവന്നതും വെളുത്തതും പിങ്ക് നിറങ്ങളിലുമായി കാണപ്പെടുന്ന അവിടുത്തെ മണൽക്കല് പാറകളിൽ നേരിട്ട് നിർമ്മിച്ചവയാണ്. ആയതിനാൽ പെട്രയിൽ

tovino thomas

കെട്ടിടങ്ങൾക്കെല്ലാം തന്നെ ഒരു വശ്യ സൗന്ദര്യമാണ്. ഇന്ന് വിദേശ സഞ്ചാരികൾ അവിടെ ചെന്നാൽ ഒരു വലിയ സംസ്കാരത്തിന്റെ അവശേഷിപ്പുകൾ മാത്രം കാണാം. അതിലൊന്നാണ് പകുതി പണിത കെട്ടിടം. ഇവയെല്ലാം തന്നെ ടോവിനോ തന്റെ വിഡിയോയിൽ വളരെ ഭംഗിയായി പകർത്തിയിട്ടുണ്ട്. പെട്രയെ ഇത്രയും ഭംഗിയിൽ ചിത്രീകരിച്ച മറ്റൊരു വീഡിയോ മലയാളികൾ കണ്ടിട്ടുണ്ടാവാൻ വഴിയില്ല. വീഡിയോക്ക് മലയാളത്തിലെ മറ്റു പ്രമുഖ സെലിബ്രിറ്റികൾ കമന്റ്‌ ചെയ്യുകയും ചെയ്തിട്ടുണ്ട്.

2012ൽ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെയാണ് ടോവിനോ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. അതിനു ശേഷം ടോവിനോ ചെയ്ത സിനിമകളെല്ലാം തന്നെ മലയാളികൾ മറക്കാൻ പോവുന്നില്ല. എന്ന് നിന്റെ മൊയ്‌തീൻ, ലൂക്ക, ലൂസിഫർ, ഗോദ, മായനദി, മിന്നൽ മുരളി എന്നിങ്ങനെ നീളുന്നു ടോവിനോ തന്റെ പ്രതിഭകളറിയിച്ച സിനിമകൾ. ടോവിനോയുടെ ഏറ്റവും അവസാനം ഇറങ്ങിയ സിനിമയാണ് തല്ലുമാല.

Rate this post