ലൈവിൽ നിലയെ കാണാൻ തിടുക്കം കൂട്ടി ടോവിനോ തോമസ് 😍😍 നിലമോളുടെ വികൃതി കണ്ട് പൊട്ടിച്ചിരിച്ച് താരം😀😍

ബോബി-സഞ്ജയ് തിരക്കഥ ഒരുക്കി മനു അശോകൻ സംവിധാനം നിർവഹിച്ച ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘കാണെ കാണെ’. ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം കഴിഞ്ഞ ദിവസം സോണി ലിവിലൂടെ റിലീസായി. പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വെക്കുവാനായി നിർമ്മാതാവ് ടി.ആർ ശംസുദ്ധീനും, ടോവിനോയും, ഐശ്വര്യയും

പ്രേക്ഷകരുടെ പ്രിയങ്കരി ആയ പേർളി മാണിയോടൊപ്പം ഇസ്റ്റാഗ്രാം ലൈവിൽ ഇന്നലെ എത്തിയിരുന്നു. നിരവധി ആരാധകരാണ് ലൈവ് കാണാനായി എത്തിയിരുന്നത്. എന്നാൽ ലൈവിനിടയിൽ ഉണ്ടായ ചില രസകരമായ സംഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. പേർളി ലൈവ് നടത്തുന്നതിനിടയിൽ അപ്പുറത്ത് മകൾ നിലയുടെ കരച്ചിൽ കേൾക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ടോവിനോ നില ബേബിയെ കാണണം എന്ന്

പേർളിയോട് പറയുകയുണ്ടായി. അതിനാൽ സംസാരിക്കുന്നതിനിടയിൽ പേര്ളിയുടെ അടുത്തേക്ക് ശ്രീനിഷ് നിലയെ കൊണ്ട് വന്നു. കുഞ്ഞിനെ കണ്ടതോടെ ലൈവിൽ ഉണ്ടായിരുന്ന എല്ലാവർക്കും തന്നെ ഉന്മേഷമായി. എന്നാൽ നില കരച്ചിൽ നിർത്തുന്നുണ്ടായിരുന്നില്ല. കൂടാതെ ആരാധകരുടെ കമന്റുകളും ലൈവിൽ ഒഴുകിക്കൊണ്ടിരുന്നു. നിലയെ കൊണ്ട് വന്നത് മുതലുള്ള വീഡിയോ ക്ലിപ്പ് ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ പേർളി വളരെ സന്തോഷത്തോടെ തന്നെ നിലയുടെ വിശേഷങ്ങൾ ആരാധകരുമൊത്ത് പങ്കു വെക്കാറുമുണ്ട്. ജനിക്കുന്നതിനു മുമ്പ് തന്നെ താരമായി മാറിയ കുഞ്ഞാണ് നില. പേര്ളിയുടെ പുതിയ വിഡിയോകൾ എല്ലാം തന്നെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. അതിനാൽ തന്നെ ഇന്നലെ നടന്ന ‘കാണെ കാണെ’ യുടെ ലൈവ് വിഡിയോയും നില കാരണം ഏറെ ചർച്ചയായി മാറി.