ഈ ട്രിക്ക് ചെയ്‌താൽ 2 മാസം നിൽക്കുന്ന ഗ്യാസ് 4 മാസമായാലും തീരില്ല.. ഒരു ഡിസ്പോസിബിൾ ഗ്ലാസ് കൊണ്ട് ഇങ്ങനെ ചെയ്താൽ മതി..

tricks to save cooking gas Malayalam : കേരളത്തിലെ ബഹുഭൂരിപക്ഷം വീടുകളിലും എൽപിജി പാചകവാതകം ആണല്ലോ വീട്ടാവശ്യത്തിനും മറ്റുമായി ഉപയോഗിച്ചുവരുന്നത്. ഒരു സാധാരണ കുടുംബത്തിനുള്ള ഭക്ഷണം പാകം ചെയ്യാൻ പാചകവാതകം പോലെയുള്ള മറ്റൊരു എളുപ്പവഴി ഇല്ല എന്ന് തന്നെ പറയാം. എന്നാൽ ഗ്യാസിന്റെ അടിക്കടിയുള്ള വിലവർദ്ധനവ് സാധാരണക്കാരെ തെല്ലൊന്നുമല്ല വിഷമത്തിൽ ആക്കുന്നത്.

മാത്രമല്ല ഒരുനേരത്തെ ചോറ് ഉൾപ്പെടെയുള്ള ഭക്ഷണം പാകം ചെയ്യാൻ ഒന്നര മണിക്കൂറിലധികമുള്ള ഗ്യാസ് ഉപയോഗം കാരണം അത് പെട്ടെന്ന് തന്നെ തീർന്നു പോകാൻ സാധ്യത ഏറെയാണ്. എന്നാൽ ഈയൊരു അവസ്ഥയെ ചുരുങ്ങിയ ഗ്യാസ് ഉപയോഗത്തിലൂടെ എങ്ങനെ മറികടക്കാം എന്ന് നമുക്ക് നോക്കാം. ചോറ് പാകംചെയ്യാൻ വെള്ളം വെക്കുന്ന സമയത്ത് ആ കലത്തിനു മുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം നിറച്ചു വെക്കുക. തുടർന്ന് മുകളിലെ വെള്ളം ഏകദേശം

ഒന്നു ചൂടായാൽ അവ എടുത്തു മാറ്റിവെച്ച് അതിലേക്ക് നമ്മൾ ഉദ്ദേശിക്കുന്ന അരി കഴുകിയ ശേഷം ഇടുക. ഇത്തരത്തിൽ ചൂടുവെള്ളത്തിൽ കിടന്ന അരി കുറച്ചു സമയത്തിനു ശേഷം താഴത്തെ കലത്തിലേക്ക് മാറ്റിയാൽ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവ വേവുന്നതാണ്. മാത്രമല്ല മുട്ടയോ പഴമോ പുഴുങ്ങാൻ ഉണ്ടെങ്കിൽ അവ ഒരു തൂക്കു പാത്രത്തിലേക്ക് മാറ്റി കൊണ്ട് അരി വേവുന്ന കലത്തിലേക്ക് ഇറക്കി വച്ചാൽ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന നിലയിൽ

രണ്ടും ചുരുങ്ങിയ സമയം കൊണ്ട് തന്നെ വേവുന്നതാണ്. മാത്രമല്ല ഈയൊരു സമയം ഈ കലത്തിന്റെ മുകളിൽ മറ്റൊരു പാത്രത്തിൽ വെള്ളം നിറച്ചു വെച്ചാൽ ഫ്ലാസ്കിലും മറ്റും ഉപയോഗിക്കാനുള്ള ചൂട് വെള്ളവും ഒറ്റ ഗ്യാസ് ഉപയോഗത്തിൽ നിന്ന് തന്നെ നമുക്ക് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. Video Credit : Jeza’s World