ആദ്യം എന്റെ മരുമകളായാണ് സീരിയലിൽ തുടങ്ങിയത്.!! യുവയ്ക്കും മൃദുലയ്ക്കും ആശംസകൾ അറിയിച്ച് ഉമ നായർ | Uma nair wishes to mridula and hubby yuva

Uma nair wishes to mridula and hubby yuva: മലയാളം സീരിയൽ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരതമ്പതികളാണ് മിനിസ്ക്രീൻ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും തങ്ങളുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. സ്റ്റാർ മാജിക് ഷോയിലൂടെയാണ് ഇരുവരും മലയാളികൾക്ക് പ്രിയപ്പെട്ടവരായി മാറിയത്. കഴിഞ്ഞവർഷമായിരുന്നു ഇവരുടെ വിവാഹം.

ഇപ്പോൾ തങ്ങളുടെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇവർ. കഴിഞ്ഞദിവസം മൃദുലയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും ഇവർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അച്ഛനും അമ്മയും ആകാൻ ഒരുങ്ങുന്ന മൃദുലയ്ക്കും യുവയ്ക്കും ആശംസകളുമായി എത്തിയിരിക്കുകയാണ് സീരിയൽ താരം ഉമാ നായർ. തൻറെ ഇൻസ്റ്റാഗ്രാം പേജിൽ ആണ് ഉമാ നായർ ഇരുവർക്കും ആശംസകൾ നേർന്നു കൊണ്ടുള്ള പോസ്റ്റ് ഇട്ടത്. മൃദുലയ്ക്കും യുവയ്ക്കും

MRIDHULA YUVA

ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഉമ നായർ ഇരുവർക്കും ആശംസകൾ നേർന്നത്. ആശംസ കുറിപ്പിൽ ഉമ നായർ കുറിച്ചത് ഇങ്ങനെ: ആദ്യം എൻറെ മരുമകളായാണ് സീരിയലിൽ തുടങ്ങിയത്. അന്നുമുതൽ കാണുന്നതാണ്. ഇപ്പോൾ വലിയ കുട്ടിയായി. കല്യാണമായി. അമ്മയായി.സന്തോഷം . അമ്മയ്ക്കും കുഞ്ഞിനും അച്ഛനും എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .god bless you dears. love you’ എന്നാൽ ഉമാ നായരുടെ ഈ പോസ്റ്റ്

ആരാധകർക്കിടയിൽ ചെറിയ കൺഫ്യൂഷൻ ഉണ്ടാക്കിയിട്ടുണ്ട്. മൃദുലയ്ക്കും യുവയ്ക്കും കുഞ്ഞു പിറന്നോ എന്ന സംശയത്തിൽ ആണ് ഇപ്പോൾ ആരാധകർ. എന്നാൽ കുഞ്ഞു പിറന്നതായുള്ള വിവരങ്ങൾ ഒന്നും ഇതുവരെയും പുറത്തുവന്നിട്ടില്ല. എന്നാൽ വൈകാതെ തന്നെ മൃദുലയും യുവയും കാത്തിരിക്കുന്ന അവരുടെ കുഞ്ഞു കൺമണി എത്തുമെന്നാണ് അറിയുന്നത്. ഗർഭാവസ്ഥയിൽ ആയതിനാൽ ഇപ്പോൾ സീരിയലുകളിൽ ഒന്നും മൃദുല അഭിനയിക്കുന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിലൂടെ തൻറെ ഗർഭകാല വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് താരം എത്തിയിരുന്നു.