ഉണ്ട

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഉണ്ട. ഹർഷാദ് പി. കെ. ഖാലിദ് റഹ്മാൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നുമുള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇലക്ഷൻ ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നോർത്ത് ഇന്ത്യയിൽ എത്തുന്നതാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.

ചിത്രത്തില്‍ സബ് ഇന്‍സ്പെക്ടര്‍ മണി എന്ന കഥാപാത്രമായിട്ടാണ് മമ്മൂക്ക എത്തുന്നത്. അബ്രഹാമിന്റെ സന്തതികള്‍ക്കു ശേഷം മമ്മൂക്ക വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആസിഫിനൊപ്പം വിനയ് ഫോര്‍ട്ടും ചിത്രത്തില്‍ എത്തുന്നു. മമ്മൂക്കയ്ക്കൊപ്പം വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, ദിലീഷ് പോത്തന്, അര്ജുന് അശോകന്, സുധി കോപ്പ, അലന്‍സിയര്‍ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവര്‍ക്കൊപ്പം ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ്, മണിക് പുരി, ഭഗ്വാന് തിവാരി, ചിന് ഹോ ലിയോ തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. 2018 ഒക്ടോബറിൽ ചിത്രീകരണം തുടങ്ങിയ ചിത്രം June 6, 2019 പുറത്തിറങ്ങും.
