നടൻ ഉണ്ണി രാജൻ സർക്കാർ ഉദ്യോഗസ്ഥനായി; ജോലി എന്താണെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും Unni Rajan appointed in scavenger post

മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ‘മറിമായം’ എന്ന സീരിയലിലൂടെ ജനപ്രിയനായ താരമാണ് ഉണ്ണി രാജൻ. ഇപ്പോഴിതാ, രാഷ്ട്രപിതാവ് തന്റെ അന്ത്യശ്വാസം വരെ ലോകത്തെ പഠിപ്പിച്ച പ്രവർത്തി യഥാർത്ഥ ജീവിതത്തിൽ ചെയ്യാൻ ഒരുങ്ങുകയാണ് മലയാള മിനി സ്‌ക്രീനിലെ മെഗാ സ്റ്റാർ. “നാം ചെയ്യുന്ന ജോലിയുടെ മാന്യതയും ചാരുതയും നാം ചെയ്യുന്ന ജോലിയുടെ പൂർണതയിലും ആരാധനയിലുമാണ്,” മഹാത്മാഗാന്ധി തന്റെ പ്രസംഗങ്ങളിലൂടെയും എഴുത്തുകളിലൂടെയും പറഞ്ഞിരുന്നു.

ഈ വാക്കുകളെ അർത്ഥവത്താക്കിക്കൊണ്ട് കാസർകോട് കേരള സർക്കാർ നടത്തുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ തോട്ടിപ്പണിക്കാരന്റെ യൂണിഫോം അണിയാൻ തയ്യാറെടുക്കുകയാണ് ഉണ്ണി. ഇതോടെ, ഗ്ലാമർ ലോകത്ത് നിന്ന് തോട്ടിപ്പണി ഏറ്റെടുക്കുന്ന ആദ്യ താരമാകാം ഉണ്ണി രാജൻ. ചുമട്ട് തൊഴിലാളികൾ, കണ്ടക്ടർമാർ, റോഡ് സൈഡ് വെണ്ടർമാർ തുടങ്ങിയ ജോലികളിൽ നിന്ന് സിനിമയിലെത്തി വലിയവരായവർ ഉണ്ട്. പക്ഷേ, ഗ്ലാമർ രംഗത്ത് നിന്ന്

unni Rajan 2

സർക്കാർ ജോലി ആഗ്രഹിച്ച് ഇങ്ങനെയൊരു മടങ്ങിപ്പോക്ക് ഇതാദ്യമാണ്. “ഒരു സർക്കാർ ജോലി നേടുക എന്നത് എന്റെ സ്വപ്നമായിരുന്നു, ഞാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരുന്നു. പേഴ്സണൽ ഇന്റർവ്യൂവിന് എന്നെ വിളിച്ചപ്പോൾ, ഈ ജോലി ഏറ്റെടുക്കുന്നതിൽ ഞാൻ ഗൗരവമുള്ളയാളാണോ എന്ന് ഇന്റർവ്യൂ ചെയ്യുന്നവർ എന്നോട് ചോദിച്ചു. എനിക്കുള്ള വിദ്യാഭ്യാസ യോഗ്യതയനുസരിച്ച്, എനിക്ക് ആഗ്രഹിക്കുന്ന ഏറ്റവും മികച്ച ജോലി ഇതാണ് എന്ന്

ഞാൻ മറുപടി നൽകി,” ഉണ്ണി രാജൻ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ രാജ്യത്തെ നയിച്ചപ്പോഴും മഹാത്മാഗാന്ധിയും ടോയ്‌ലറ്റുകളും വാഷ് റൂമുകളും വൃത്തിയാക്കിയിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ടിവി സീരിയലുകളിൽ നിന്നുള്ള വരുമാനം തുച്ഛമാണെന്നും തിളക്കത്തിന്റെ ലോകവുമായി ബന്ധപ്പെട്ട് അനിശ്ചിത്വത്തം ഒരു ഘടകമാണെന്നും ഉണ്ണി പറഞ്ഞു. 42 വയസ്സുള്ള കാസർകോട് സ്വദേശിയായ ഉണ്ണി തന്റെ കുടുംബത്തിലെ ഏക വരുമാന സ്രോതസ്സാണ്. ശുചീകരണത്തിന്റെയും ശുചിത്വത്തിന്റെയും ലോകത്തേക്ക് ഉണ്ണി രാജൻ കടന്നുവരുമ്പോഴും പുതിയതും പഴയതുമായ തലമുറകൾക്കിടയിൽ സ്‌കാവെഞ്ചർ എന്ന പദവി അവജ്ഞയോടെയാണ് പലരും കാണുന്നത്.Unni Rajan appointed in scavenger post

unni