ചുവന്ന പട്ടുസാരിയും ഒരു നെക്ലേസും, കയ്യിൽ ഒറ്റവളകൾ.. സിമ്പിൾ ലുക്കിൽ വധുവായി ഒരുങ്ങി ജയറാമിന്റെയും പാര്‍വ്വതിയുടെയും മകള്‍.!!

സിനിമയില്‍ ഒന്നിച്ചഭിനയിച്ച് വിവാഹിതരായ താരജോഡികളില്‍ പ്രമുഖരാണ് പാര്‍വതിയും ജയറാമും. കുട്ടിക്കാലം തൊട്ടു തന്നെ ജയറാമിന്റെ മക്കളെ മലയാളികള്‍ക്ക് പരിചിതമാണ്. കാളിദാസ് ബാലതാരമായി സിനിമയില്‍ എത്തി.

ചിത്രങ്ങളിലൂടെ മാളവിക എന്ന ചക്കിയെയും മലയാളികള്‍ സ്നേഹിച്ചു. കാളിദാസ് സിനിമയിലെത്തിയപ്പോഴും ചക്കിയെ സിനിമയില്‍ കാണാത്തതില്‍ ആരാധകര്‍ നിരാശരായിരുന്നു. കാളിദാസ് സിനിമയിൽ തിളങ്ങിയപ്പോൾ മാളവിക മോഡലിങ്ങിലാണ് ശ്രദ്ധ നേടിയത്.

കുട്ടിക്കാലത്ത് തടിച്ചിരുന്ന ചക്കി മെലിഞ്ഞ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ഇപ്പോഴിതാ മാളവികയുടെ പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. പട്ടുവസ്ത്രങ്ങളിലുള്ള മാളവികയുടെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

ചിത്രങ്ങൾ കണ്ട ആരാധകർ മാളവികയുടെ വിവാഹമായോ എന്നും ചോദിക്കുന്നുണ്ട്. മുൻപും വിവാഹ വസ്ത്രങ്ങളിലുള്ള ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇപ്പോൾ സിമ്പിൾ ലുക്കിൽ വധുവിനെ പോലെ തിളങ്ങിയുള്ള ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയത്. താരത്തിന്റെ ചിത്രങ്ങളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറൽ ആവാറുണ്ട്.

Rate this post