വാളകാപ്പിനൊരുങ്ങി സൗഭാ​ഗ്യ 😍😍 അഘോഷങ്ങളുമായി താര കുടുംബം 👌👌

താര കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ ആരാധകർ ഏറ്റെടുത്ത താരമാണ് സൗഭാഗ്യ വെങ്കിടേഷ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ താരപുത്രി അമ്മ താര കല്യാണിനും ഭർത്താവ് അർജുനുമൊപ്പം നൃത്തവേദിയിലെ സജീവസാന്നിധ്യമാണ്. സോഷ്യൽ മിഡിയയിൽ സജീവമായ താര ദമ്പതികൾ ഇപ്പോൾ ആദ്യ കണ്മണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ്.

തന്റെ വിശേഷങ്ങൾ പങ്കു വെയ്ക്കുന്ന കൂട്ടത്തിൽ താരമിന്ന് പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. ​ഗർഭിണിയായ സൗഭാ​ഗ്യ തന്റെ വളകാപ്പിന്റെ ഒരുക്കങ്ങളുടെ ഭാ​ഗമായി മെഹന്തി ഇടുന്ന ഇടുന്ന ചിത്രങ്ങളാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഒക്ടോബർ 7 നാണ് വളകാപ്പ് ആഘോങ്ങൾ എന്ന് സൗഭാ​ഗ്യയും ഭർത്താവ് അർജുനും

അമ്മ താരയും തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജുകളിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു.സൗഭാഗ്യയുടെയും അർജുന്റെയും വിവാഹ സമയത്ത് മെഹന്തിയിട്ട സലീഹ തന്നെയാണ് വളകാപ്പിനും മെഹന്തിയിട്ടിരിക്കുന്നത്. ഇവരോടെപ്പം രണ്ടാം തവണയാണ് താൻ പങ്കുചേരുന്നതെന്നും സലീഹ തന്റെ പേജിൽ കുറിച്ചിട്ടുണ്ട്. ടിക് ടോക്, ഡബ്സ്മാഷ് തുടങ്ങിയവയിലൂടെ അഭിനയ രംഗത്തെത്തിയ സൗഭാഗ്യക്ക് ആരാധക പിന്തുണ ഏറെയാണ്.

സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യമായ സൗഭാഗ്യ പങ്ക് വെയ്ക്കുന്ന നൃത്ത വീഡിയോകളും ചിത്രങ്ങളും ക്ഷണനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇൻസ്റ്റ​ഗ്രാമിൽ മാത്രം 500K യ്ക്ക് മുകളിലാണ് താരത്തിനെ ഫോളൊ ചെയ്യുന്നവർ. നർത്തകനും സീരിയൽ താരവുമായ ഭർത്താവ് അർജുനും സിനിമാ സീരിയൽ താരം താരാ കല്യാണും മുത്തശ്ശി സുബ്ബലക്ഷ്മിയും സൗഭാഗ്യക്ക് പിന്തുണയുമായി എപ്പോഴും കൂടെയുണ്ട്.