വാളൻപുളി വർഷങ്ങളോളം സൂക്ഷിക്കാൻ.. ഇങ്ങനെ ചെയ്‌താൽ മതി.!!

നമ്മുടെയെല്ലാം അടുക്കളയിൽ ഇപ്പോഴും ഉണ്ടാകുന്ന ഒന്നാണ് വാളൻപുളി. കറികൾക്ക് രുചി കൂട്ടാൻ സ്ഥിരമായി നമ്മൾ ഇത് ഉപയോഗിച്ചു വരുന്നു. ആരും പുളി അങ്ങനെ കൃഷി ചെയ്യാറില്ല എങ്കിലും മിക്ക വീടുകളിലും നാട്ടിൻപുറങ്ങളിൽ ഇവ കാണാം. കൂടുതൽ പേരും ചിലപ്പോൾ കടകളിൽ നിന്നും വാങ്ങുന്നവയാകും ഉപയോഗിക്കുന്നത്. ഇവ പെട്ടെന്ന് കേടുവരാനും സാധ്യതയുണ്ട്.. ഈ രീതിയിൽ ചെയ്താൽ ഇനി പുളി കൂടുതൽ കാലം കേടാവാതെ സൂക്ഷിക്കാം.

കടയിൽ നിന്നും വാങ്ങി പുളി ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് വീട്ടിലുള്ള പുളി ഉണക്കി ഉപയോഗിക്കുന്നതാണ്. പണ്ടുകാലങ്ങളിൽ എല്ലാവരും പുളി ഉണക്കി വര്ഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ചിരുന്നു. ഇതിനായി തൊണ്ടോടു കൂടിയ പുളി നല്ലവണ്ണം വെയിലത്തിട്ടു ഉണക്കിയ ശേഷം തൊണ്ടു കളയുക. ശേഷം അതിനുള്ളിലെ കുരു മുഴുവൻ കുത്തി എടുക്കണം.


കുരു ഒരെണ്ണം എങ്കിലും ഇരുന്നാൽ വളരെ പെട്ടെന്ന് തന്നെ കേടു വരും. ഇത് ഒരു ഭരണിയിലോ ചില്ലു പാത്രത്തിലോ സൂക്ഷിക്കാവുന്നതാണ്. കൂടുതലായി കല്ലുപ്പിട്ടുവേണം സൂക്ഷിക്കാൻ..വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Homemade by Remya Surjith ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.