വാമികയുടെ പിറന്നാൾ ആഘോഷമാക്കി കോലിയും അനുഷ്കയും…പിറന്നാൾ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയ.!!
ഏറെ ആരാധകരുള്ള താര ദമ്പതികളാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിയും ബോളിവുഡ് താര സുന്ദരി അനുഷ്ക ശർമ്മയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഇരുവരും താങ്കളുടെ എല്ലാ സന്തോഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. ഇരുവരുടെയും വിവാഹവും കുഞ്ഞുപിറന്നതും എല്ലാം ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷമാക്കി ഇരുന്നു. 2021 ജനുവരി 11ന് ആയിരുന്നു കോലിക്കും അനുഷ്കയ്ക്കും കുഞ്ഞു പിറന്നത്.
വാമിക എന്നാണ് കുഞ്ഞിൻറെ പേര്. കുഞ്ഞുപിറന്നതും കുഞ്ഞിനൊപ്പം ഉള്ള സന്തോഷ നിമിഷങ്ങൾ ഒക്കെയും ആരാധകരുമായി പങ്കെടുത്തിരുന്നെങ്കിലും വാമികയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്നതിൽ ഇരുവരും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതുകൊണ്ടുതന്നെ മുഖം വ്യക്തമാക്കുന്ന ഒരു ചിത്രവും ഇതുവരെ ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസമായിരുന്നു വാമികയുടെ ഒന്നാം പിറന്നാൾ. പിറന്നാൾ ദിനത്തിലും മാറ്റമൊന്നുമുണ്ടായില്ല.

പതിവുപോലെ പോസ്റ്റ് ചെയ്ത പിറന്നാൾ ചിത്രങ്ങളിൽ അത്രയും കുഞ്ഞിൻറെ മുഖം വ്യക്തമാകാത്ത രീതിയിലുള്ളവയായിരുന്നു. അനുഷ്കയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. വാമിക പിറന്നാളാശംസകൾ നേർന്നു ക്രിക്കറ്റ് താരം വൃദ്ധിമാൻ സാഹയുടെ ഭാര്യ റോമി മിത്ര ആണ് ആദ്യം ചിത്രങ്ങൾ പങ്കിട്ടത്. ഇതിന് മറുപടിയായാണ് നന്ദി എന്ന കുറിപ്പോടെ അനുഷ്ക ജന്മദിനാഘോഷത്തിന് മറ്റു ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.
റോമിയുടെയും വൃദ്ധിമാൻ സാഹയുടെയും മകൾ അൻവി സഹായുടെ കൂടെ വാമിക കളിക്കുന്ന ചിത്രവും കൂട്ടത്തിൽ ഉണ്ട്. പതിവുപോലെ ചിത്രങ്ങളിൽ ഒന്നിലും കുഞ്ഞിൻറെ മുഖം ദൃശ്യമല്ല. കുഞ്ഞിന് ആറു മാസം തികഞ്ഞ എപ്പോഴും കുഞ്ഞിനൊപ്പം ഉള്ള ചിത്രങ്ങൾ ഇവർ സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് താരകുടുംബം ഇപ്പോൾ ഉള്ളത്.
