അറബിക് കുത്തുപ്പാട്ടിന് ഡാൻസ് സ്റ്റെപ് പുനഃസൃഷ്ടിച്ച് രശ്മികയും വരുൺ ധവാനും; ദളപതി വിജയുടെ ഗാനം ആഘോഷമാക്കി ടോളിവുഡും ബോളിവുഡും.!!

ദളപതി വിജയും പൂജാ ഹെഗ്‌ഡെയും ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ബീസ്റ്റ്’ലെ അറബിക് കുത്ത് സോങ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് നമ്പർ വൺ ആണ്. അറബിക് കുത്ത് ഗാനത്തിന് റീൽസുകൾ നിർമ്മിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ്. ആരാധകർ മാത്രമല്ല, സെലിബ്രിറ്റികളും ഗാനത്തിന്റെ ആവേശം പകരുന്ന നൃത്തച്ചുവടുകളുമായി സോഷ്യൽ മീഡിയയിൽ എത്തിയതോടെ,

ഗാനം ഇപ്പോൾ ഒരു ചാർട്ട്ബസ്റ്ററായി മാറിയിരിക്കുന്നു. സാമന്തയും കീർത്തി സുരേഷും ഉൾപ്പടെയുള്ള ദക്ഷിണേന്ത്യൻ താരങ്ങൾ പെപ്പി ട്രാക്കിൽ നൃത്തം ചെയ്യുന്ന വീഡിയോകൾ നമ്മൾ കണ്ടതാണ്, ഇതിന് പിന്നാലെ ഇപ്പോൾ ടോളിവുഡ് നടി രശ്മിക മന്ദാനയും ബോളിവുഡ് താരം വരുൺ ധവാനും അറബിക് കുത്തിന്റെ ഡാൻസ് സ്റ്റെപ് പുനഃസൃഷ്ടിച്ചിരിക്കുകയാണ്. വരുൺ ധവാൻ മാർച്ച്‌ 10-ന് പങ്കുവെച്ച വീഡിയോ 24 മണിക്കൂർ തികയുന്നതിന് മുന്നേ 4 മില്ല്യണിലധികം

tkjmcg

കാഴ്ച്ചക്കാരെ സമ്പാദിച്ച് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. വീഡിയോയിൽ, വരുൺ ധവാൻ ഒരു ഡാപ്പർ ലുക്കിൽ കാഷ്വൽ വസ്ത്രങ്ങൾ ധരിച്ചാണ് കാണപ്പെട്ടത്, രശ്മിക ടോപ്പും വർണ്ണാഭമായ പാവാടയും ഡെനിം ജാക്കറ്റും ധരിച്ചിരുന്നു. ഇരുവരും അറബി കുത്തിന്റെ സ്വന്തം പതിപ്പാണ് സൃഷ്ടിച്ചത്, വീഡിയോയുടെ അവസാനം തമാശ രൂപത്തിൽ ഡാൻസ് അവസാനിപ്പിക്കുന്നതും കാണാം. ഒരു ബീച്ചിൽ വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

“യോ ഹബീബോ.. മണലിൽ നൃത്തം ചെയ്യുന്നു,” എന്ന അടിക്കുറിപ്പോടെയാണ്‌ വരുൺ ധവാൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. രശ്മിക ഇപ്പോഴും അല്ലു അർജുനോടൊപ്പം നേടിയ പുഷ്പയുടെ വിജയത്തിന്റെ ആഘോഷത്തിലാണ്. രണ്ട് ദിവസം മുമ്പ് രശ്മികയും ബോളിവുഡ് നടൻ വരുൺ ധവാനും മുംബൈയിൽ പാപ്പരാസികൾക്ക് വേണ്ടി പോസ് ചെയ്യുന്നതായി കണ്ടിരുന്നു. ഒരു പരസ്യ ചിത്രീകരണത്തിനായാണ് ഇരുവരും ഒന്നിച്ചതെന്നാണ് റിപ്പോർട്ട്.

 
 
 
 
 
 
 
 
 
 
 
 
 
 

A post shared by VarunDhawan (@varundvn)

Rate this post