കിടിലൻ ഡാൻസ് ചുവടുകളുമായി വേദ ജയസൂര്യ. വീഡിയോ ഏറ്റെടുത്ത് ആരാധകർ | Veda Jayasurya dance video goes viral

മലയാള സിനിമാ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ യുവ അഭിനേതാക്കളിൽ ഒരാളാണല്ലോ ജയസൂര്യ. ഒരു അഭിനേതാവ് എന്നതിലുപരി നിർമ്മാതാവായും പിന്നണി ഗായകനായും താരം ഇൻഡസ്ട്രിയിൽ സജീവമാണ്. ഒരു മിമിക്രി ആർട്ടിസ്റ്റായി തന്റെ കരിയറിന് തുടക്കമിട്ട താരം പിന്നീട് സ്വപ്രയത്നം കൊണ്ട് മലയാള സിനിമാ ലോകത്തിന്റെ നെറുകയിൽ എത്തിക്കുകയായിരുന്നു. മാത്രമല്ല പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരുപിടി കഥാപാത്രങ്ങളും

ചിത്രങ്ങളും സമ്മാനിച്ച് കൊണ്ട് ചുരുങ്ങിയ കാലം കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുകയായിരുന്നു ഇദ്ദേഹം. ഏതൊരു കഥാപാത്രവും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ചു ഫലിപ്പിക്കും എന്നതാണ് ജയസൂര്യയുടെ പ്രത്യേകതയെന്ന് പലരും അഭിപ്രായപ്പെടാറുണ്ട്. അതിനാൽ തന്നെ ഒരു മദ്യപന്റെ റോളിൽ തകർത്താടിയ വെള്ളം എന്ന പ്രജീഷ് സെൻ ചിത്രത്തിലൂടെ മികച്ച നടനുള്ള അവാർഡും താരം സ്വന്തമാക്കിയിരുന്നു.

veda jayasurya

സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായി ഇടപെടാറുള്ള താരം തന്റെ കുടുംബ വിശേഷങ്ങളും മറ്റും പലപ്പോഴും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതിനാൽ തന്നെ ഭാര്യയായ സരിത ജയസൂര്യക്കും മക്കൾ അദ്വൈത്,വേദ എന്നിവർക്കും ഒരു സെലിബ്രിറ്റി പരിവേഷം തന്നെയാണ് ആരാധകർ കൊടുക്കാറുള്ളത്. മാത്രമല്ല വേദ ജയസൂര്യയുടെ കിടിലൻ ഡാൻസ് വീഡിയോകൾ പലപ്പോഴും ഇരുവരും പങ്കുവയ്ക്കാറുണ്ട് എന്നതിനാൽ തന്നെ നിമിഷനേരം കൊണ്ട് ഇവ

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം വേദ തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച റീൽ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. അതിമനോഹരമായ ചുവടുകളിൽ ആസ്വദിച്ചു നൃത്തംചെയ്യുന്ന ഞങ്ങളുടെ വേദ കുട്ടിയുടെ ഈയൊരു പെർഫോമൻസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. | Veda Jayasurya dance video goes viral