സ്വന്തം കഴിവിൽ തിളങ്ങി താരപുത്രി.. മകള്‍ വേദയുടെ കഴിവിൽ അഭിമാനമെന്ന് ജയസൂര്യ. അവൾ ഇങ്ങനെയാണ് |Veda Jayasurya dance video

സ്വന്തം കഴിവിൽ തിളങ്ങി താരപുത്രി മുന്നേറുമ്പോൾ ആശംസകളുമായി താര കുടുംബം. വീണ്ടും തകർപ്പൻ നൃത്തച്ചുവടുകളുമായി എത്തിയിരിക്കുകയാണ് നടൻ ജയസൂര്യയുടെ മകൾ വേദ. മകളുടെ കഴിവിനെ അംഗീകരിച്ചും പൂർണ്ണ പിന്തുണ നൽകിയുമാണ് നടൻ ജയസൂര്യയും ഭാര്യ സരിതയും ഒപ്പമുള്ളത്. മമ്മൂട്ടി നായകനായി എത്തിയ ഭീഷമ പർവ്വം എന്ന ചിത്രത്തിലെ പറുദീസ ഗാനത്തിനാണ് വേദ ഇത്തവണ ചുവടു വെച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായ

ഗാനത്തിന് മുൻപും പല താരങ്ങളും ചുവട് വെച്ചിരുന്നു. മനോഹരമായി ഡാൻസ് ചെയ്യുന്ന കുട്ടി താരത്തിന് അഭിനന്ദനവുമായി നിരവധി താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. മുൻപും വേദ ഡാൻസ് ചെയ്യുന്ന പല വീഡിയോകളും സോഷ്യൽ മീഡിയ പേജ് വഴി ആരാധകർക്കായി പങ്കുവെച്ചിരുന്നത് അമ്മ സരിത ജയസൂര്യ ആണ്. ഇത്തവണ പക്ഷേ താരപുത്രി തന്നെയാണ് ഈ വീഡിയോ സോഷ്യൽ മീഡിയ വഴി പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോ ഇതിനോടകം തന്നെ

veda jayasurya

സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി താരങ്ങളും ആരാധകരും അത്രയ്ക്ക് അഭിനന്ദനം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ജയസൂര്യയുടെ ഭാര്യ സരിതയും മകളുടെ ഈ തകർപ്പൻ നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. അച്ഛനൊപ്പം നിരവധി ടിക്ടോക് വിഡിയോകളിലൂടെ കുസൃതി കുട്ടി വേദ സോഷ്യൽ മീഡിയ ലോകത്ത് എത്താറുണ്ട്. അച്ഛന്റെ തണലിൽ നിൽക്കാതെ സ്വന്തം കഴിവിൽ വിശ്വസിക്കുന്ന കുട്ടി താരങ്ങളാണ് ശ്വേതയും അദ്വൈദും.

അദ്വൈത് അഭിനയത്തിലും സംവിധാനത്തിലും തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. മാത്രമല്ല വേദയും ചേട്ടൻ അദ്വൈതും ഫാഷന്‍ ഫോട്ടോഗ്രാഫിൽ താല്പര്യമുള്ള താരങ്ങൾ കൂടിയാണ്. അച്ഛൻ ജയസൂര്യയുടെ സിനിമാ പ്രമോഷൻ ചിത്രങ്ങൾ എടുക്കുന്ന മകന്റെ ചിത്രങ്ങളും. ഫാഷന്‍ ഡിസൈനര്‍ കൂടിയായ അമ്മ സരിതയെ മോഡലാക്കി ഫാഷന്‍ ഫോട്ടോസ് എടുക്കുന്ന വേദയെയും മുൻപും നമ്മൾ കണ്ടിട്ടുള്ളതാണ്. Veda Jayasurya dance video

Rate this post