ആർ ആർ ആർ സിനിമയിലെ പാട്ടിന് ചുവടുവച്ച് ജയസൂര്യയുടെ കൊച്ച് മിടുക്കി; വൈറലായി വീഡിയോ|Veda Jayasurya’s dance reel

മലയാളികൾക്ക് പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള സിനിമാ ലോകത്തെ കയ്യടക്കിയ ജയസൂര്യ എന്ന നടന് ധാരാളം ആരാധകരും ഉണ്ട്. ജയസൂര്യയെ പോലെ തന്നെ താരത്തിൻ്റെ കുടുംബത്തിനും ഒരുപാട് ഫാൻസ് ഉണ്ട്. ഇവരെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജ്ജീവമാണ്. ജീവിതത്തിലെ പ്രധാന സംഭവങ്ങൾ എല്ലാം തന്നെ ജയസൂര്യയും ഭാര്യ സരിതയും മക്കളും തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ

പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ താരത്തിൻ്റെ മകൾ വേദാ ജയസൂര്യ തൻ്റെ ഇൻസ്റ്റാഗ്രാം വഴി പങ്ക് വെച്ച ഒരു ഡാൻസാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്. രാജ മൗലി സംവിധാനം ചെയ്ത് റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ തകർത്തഭിനയിച്ച ആർ ആർ ആർ എന്ന ചിത്രത്തിലെ ഗാനത്തിന് ചുവടു വെച്ചാണ് വേദ രംഗത്ത് എത്തിയിരിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കകം തന്നെ ഇത് വൈറൽ ആയിരിക്കുകയാണ്. വെറും പത്ത് വയസ്സ് മാത്രം പ്രായമുള്ള

veda jayasurya

വേദ അതിഗംഭീരമായാണ് പാട്ടിന് ചുവട് വെച്ചിരിക്കുന്നത്. പതിനേഴായിരം വ്യൂസ് ആണ് വേദയുടെ ഈ പോസ്റ്റിന് ലഭിച്ചിരിക്കുന്നത്. കൂടാതെ ധാരാളം കമൻ്റുകളും ലൈക്കുകളും ലഭിച്ചിട്ടും ഉണ്ട്. ജയസൂര്യയുടെ നിരവധി ഫാൻസ് പേജിലും മകളുടെ ഈ ഡാൻസ് വീഡിയോ പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. സിനിമാ ലോകത്ത് നിന്നുള്ളവരും പല ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർസും ഈ കൊച്ച് മിടുക്കിയുടെ റീൽസിന് കമൻ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുൻപും പല ഡാൻസ് വീഡിയോകളും വേദ

ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്. ഡാൻസിംഗ് വളരെ അധികം ഇഷ്ടമുള്ള ഒരാളും കൂടിയാണ് വേദ. കുട്ടിയുടെ ഡാൻസിന് ധാരാളം ആരാധകരും ഉണ്ട്. ഒരു താര പുത്രി ആയിരുന്നിട്ട് കൂടിയും പ്രേക്ഷകർക്ക് മുന്നിൽ തൻ്റേതായ ഒരു വ്യക്തിത്വം കൊണ്ട് വരാൻ ശ്രമിക്കുകയാണ് ഈ പത്ത് വയസ്സുകാരി. അത് കൊണ്ട് തന്നെ വേദയുടെ ഈ കഴിവുകൾ ആരാധകരെ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.Veda Jayasurya’s dance reel

Rate this post