വേദ കുട്ടി പൊളിച്ചു 🔥🔥 വേദ ജയസൂര്യയുടെ നൃത്തച്ചുവടുകൾ ഏറ്റുപിടിച്ച് മലയാളി ആരാധകർ 😍😍വൈറലായി ഡാൻസ് വീഡിയോ.!!

സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് ജയസൂര്യ. വളരെ ചെറിയ വേഷങ്ങൾ ചെയ്ത പിന്നീട് അഭിനയ ലോകത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ജയസൂര്യയ്ക്ക് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. താരത്തിന്റെ കുടുംബത്തെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതമാണ്. ജയസൂര്യയുടെ മക്കൾ ആയ അദ്വൈതും, വേദയും കലാ മേഖലയിൽ തങ്ങളുടെ കഴിവുകൾ തെളിയിച്ചു കൊണ്ട് ഇരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ

വൈറൽ ആവുന്നത് ജയസൂര്യയുടെ മകൾ വേദയുടെ ഒരു ഡാൻസ് വിഡിയോയാണ്. ഓൺലൈൻ ക്ലാസ്സിലൂടെ പഠിച്ച ഡാൻസുമായിട്ടാണ് ഈ കൊച്ചു മിടുക്കി എത്തിയിരിക്കുന്നത്. ജയസൂര്യയുടെ ഭാര്യയും ഡിസൈനറുമായ സരിത ജയസൂര്യ ആണ് ഈ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്. വീഡിയോ പങ്കു വെച്ച് ഏകദേശം രണ്ടു മണിക്കൂറുകൾ കൊണ്ട് തന്നെ ആരാധകർ വേദയെ ഏറ്റെടുത്തിരിക്കുകയാണ്.

ഒരു ഇംഗ്ലീഷ് പാട്ടിനാണ് വേദ ചുവടു വെച്ചിരിക്കുന്നത്. സിനിമ താരങ്ങളും ജയസൂര്യയുടെ ആരാധകരും എല്ലാം തന്നെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിട്ടുണ്ട്. ഒരു ചെറു പുഞ്ചിരിയോടെ കണ്ടിരിക്കാൻ സാധിക്കുന്ന ഒരു ക്യൂട്ട് ഡാൻസ് ആണ് വേദ ജയസൂര്യ അവതരിപ്പിച്ചിരിക്കുന്നത്. മക്കളുടെ വിശേഷങ്ങൾ എല്ലാം തന്നെ ജയസൂര്യയും, സരിതയും തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ പങ്കു വെക്കാറുണ്ട്. മൂത്ത മകൻ അദ്വൈത് സിനിമ രംഗത്താണ് കൂടുതൽ

സജീവം. ഇതിനോടകം ചില ചിത്രങ്ങളിൽ അദ്വൈത് അഭിനയിച്ചു കഴിഞ്ഞു. കൂടാതെ ഈ ചെറു പ്രായത്തിൽ ഒരു ഹ്രസ്വ ചിത്രവും അദ്വൈത് സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചിട്ടുണ്ട്. ഡിസൈനർ എന്ന നിലയിൽ സരിത ജയസൂര്യയും മുൻപന്തിയിൽ തന്നെയാണ്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി എത്തിയ ‘സണ്ണി’ എന്ന ചിത്രം കഴിഞ്ഞ ദിവസമാണ് ആമസോൺ പ്രൈമിലൂടെ റിലീസായത്.